ഹരിപ്പാട്: ബാര്‍ കോഴക്കേസില്‍ കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് വിജിലന്‍സ് തീരുമാനിച്ചതായി മന്ത്രി രമേശ് ചെന്നിത്തല മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചക്കിട്ടപ്പാറ കേസ് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നപ്പോഴാണ് താന്‍ അറിഞ്ഞതെന്ന് ചെന്നിത്തല പരിതപിച്ചു.
കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കും. വിജിലന്‍സ് കേസ് അവസാനിപ്പിച്ചത് താന്‍ അറിഞ്ഞിട്ടില്ല. എല്ലാ കേസിന്റേയും ഫയലുകള്‍ താന്‍ കാണണമെന്ന് ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ തലത്തിലാണ് ചക്കിട്ടപ്പാറ കേസില്‍ നടപടി സ്വീകരിച്ചത്. കേസുകളുടെ മെരിറ്റ് പരിഗണിച്ചാണ് ഏത് തലത്തിലാണ് നടപടി വേണ്ടതെന്ന് തീരുമാനിക്കുക.
സര്‍ക്കാരിന്റെ അനുമതി വേണ്ട സാഹചര്യമുള്ള കേസുകളാണ് മന്ത്രിയുടെ മുന്നിലെത്തുന്നത്. ഈ കേസില്‍ അത്തരം സാഹചര്യമില്ലാത്തതിനാലാകാം ഡയറക്ടര്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ഉണ്ടായിരുന്നവര്ക്കെതിരേ കേസെടുക്കലല്ല വിജിലന്‍സിന്റെ പണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: