മീററ്റ്: ഹിന്ദുയുവാവിനെ വിവാഹം കഴിച്ച മുസ്ലിം യുവതിയുടെ ബന്ധുക്കള്‍ നവദമ്പതികളെ വെട്ടിക്കൊന്നു. സംഭവത്തെത്തുടര്‍ന്ന് യുപിയിലെ ഹാപ്പൂരില്‍ സംഘര്‍ഷം. മുസ്ലിം യുവതിയുടെ സഹോദരന്മാരാണ് ഇരുവരെയും കൊന്നത്.
ഹാപ്പൂരിലെ കുചേശ്വര് ചൗപ്പല്ത്തോ ഗ്രാമത്തിലാണ് സംഭവം. 21 കാരിയായ ദനീസ്ത അയല്‍ക്കാരനായ സോനുസിംഗുമായി പ്രണത്തിലാകുകയും ഇരുവരും വിവാഹം കഴിക്കുകയുമായിരുന്നു. രണ്ടു മാസം മുന്‍പായിരുന്നു വിവാഹം. യുവതിയുടെ രക്ഷിതാക്കള്‍ എതിര്‍ക്കുമെന്നതിനാല്‍ ഭയത്തോടെയാണ് അവര്‍ കഴിഞ്ഞിരുന്നത്.
വെള്ളിയാഴ്ച ഗ്രാമപഞ്ചായത്ത് ചേര്‍ന്ന് ഇരുവരും അകന്നു താമസിക്കാന്‍ നിര്‍ദ്ദേശം നല്കി. എന്നാല്‍ നിര്‍ദ്ദേശം നവദമ്പതികളും യുവാവിന്റെ കുടുംബവും തള്ളി. കഴിഞ്ഞരാവിലെ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്ന സോനുവിനെയാണ് ആദ്യം വെട്ടിക്കൊന്നത്.
കരച്ചില് കേട്ട് ഓടിയെത്തിയ ദനീസ്തയെയും അവളുടെ സഹോദരന്മാരായ താലിബ്, ആസിഫ്, അമീര്‍, സഫ്രൂ പന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊന്നു. താലിബിനെ അറസ്റ്റു ചെയ്തു. മറ്റുള്ളവര്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: