മരണക്കിടക്കയില്‍ കിടന്നു പിറന്നാള്‍ ആഘോഷിക്കുന്നു കേരളം.. മക്കളും, കൊച്ചുമക്കളും ഫേസ്ബുക്കില്‍ ആശംസകള്‍ അയക്കുന്ന തിരക്കിലാണ്. പക്ഷേ തറവാടു വീട്ടില്‍ കാരണവന്‍മാര്‍ ഭാഗം വെപ്പിന്റെ തിരക്കിലാണ്. നാളെ ഏഴു പറമ്പുകളില്‍ തേങ്ങവലിയാണ്, ജീവിച്ചിരിക്കുന്നതില്‍ വലിയ കാരണവര്‍ പോത്തിന്റെയും പട്ടിയുടെയും പിറകേ ഓടി പറമ്പൊക്കെ കിളച്ച് വെച്ചതുകൊണ്ട് അങ്ങേരു പറയുന്നു തേങ്ങ മുഴുവനും അങ്ങേര്‍ക്ക് വേണമെന്ന്, നാടിന് വേണ്ടി ഈ 72—ാം വയസ്സിലും ഓടി നടക്കുന്ന അച്ചായന്‍ മിണ്ടുന്നില്ല. മക്കള്‍ ഉണ്ടാക്കിയ ചീത്തപ്പേര് കുറെ ഉണ്ട് പാവത്തിന്റെ തലയില്‍. തറവാട്ടിലേ അമ്പലം കുത്തിത്തുറന്ന് പണം അടിച്ച് മാറ്റിയ മാണി മോന്‍, എല്‍കെജി പോലും പാസ്സാവാതെ ഹൈസ്‌ക്കുള്‍ മാഷ് ആയതില്‍ നാട്ടുകാര്‍ പറമ്പുമുഴുവന്‍ ഓടിച്ചിട്ട് തല്ലിയ അബ്ദുമോന്‍, അയല്‍വാസി പെണ്ണിന്റെ കുപ്പയം അഴിച്ചത് അച്ചായന്‍ ആണോ മക്കള്‍ ആണോന്ന് നാട്ടില്‍ ആര്‍ക്കും ഇപ്പോഴും അറിയില്ല. എന്നാല്ലും നാളെ പറമ്പില്‍ തേങ്ങവലിയല്ലേ മൂപ്പര്‍ക്കും വേണം തേങ്ങ.പറഞ്ഞ് വന്ന കാര്യം മറന്നു. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മരിക്കാന്‍ കിടക്കുന്ന കേരളം, പറമ്പിലേ തേങ്ങവലി ഇനി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടേ ഉണ്ടാവുകയുള്ളൂ. അവസരം ഇതാണ് ഇളനീര്‍ കൊടുത്ത് ജീവന്‍ തിരിച്ച് നല്‍കാന്‍… പിറന്നാള്‍ ആശംസകള്‍, അല്ല നട്ടെല്ലിന് ഉറപ്പുള്ള മക്കളെയാണ് കേരളത്തിന് വേണ്ടത്, നല്ലതിനെ നല്ലത് എന്നു പറയാന്‍ പഠിപ്പിച്ചു തരുന്ന നല്ല കുറച്ചു പേര്‍. ചൂണ്ടുവിരലില്‍ പടരുന്ന മഷി, നിങ്ങളുടെ ആത്മ സമ്മര്‍പ്പണമാവട്ടേ… പിറന്ന നാടിനു വേണ്ടിയുള്ള നന്‍മയാവട്ടേ…
വിനീഷ് രാഗമാലിക
















