ഒരിക്കല്‍ ഒരിടത്ത് ശുദ്ധോദനന്‍ എന്നുപേരായ ശാക്യരാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് സിദ്ധാര്‍ത്ഥന്‍ എന്നുപേരായ ഒരു പുത്രന്‍ ഉണ്ടായിരുന്നു. ചെറുപ്പം മുതല്‍ക്കേ സിദ്ധാര്‍ത്ഥന്‍ ലോലഹൃദയനായിരുന്നു. എല്ലാ ജീവികളോടും കാരുണ്യവാനും ആയിരുന്നു. ഒരുദിവസം ഒരു ശവശരീരത്തെ കൊണ്ടുപോകുന്നതു കണ്ടു.
ഒരിക്കല്‍ താനും ഇതുപോലെ മരിക്കുമെന്നു മനസ്സിലായി. പിന്നൊരിക്കല്‍ ഒരു പരുന്ത് പ്രാവിനെ നിഷ്‌കരുണം കൊത്തിവലിച്ചു തിന്നുന്നതുകണ്ടു. ഇതുപോലെ മറ്റനേകം സംഭവങ്ങളും കണ്ടു.
ലോകത്തിലെ കഷ്ടതകള്‍കണ്ട് അദ്ദേഹം അസ്വസ്ഥനും അശാന്തനും ആയിത്തീര്‍ന്നു. അങ്ങനെ അദ്ദേഹം നിര്‍മമനായിത്തീര്‍ന്ന് ഒരു രാത്രിയില്‍ കിടക്കമുറിയില്‍നിന്നും കുടുംബവും രാജ്യവും അറിയാതെ ഒളിച്ചോടിപ്പോയി. അവസാനം അദ്ദേഹം ബോധിവൃക്ഷച്ചുവട്ടില്‍ ഇരുന്ന് തപശ്ചര്യ അനുഷ്ഠിച്ചു. അദ്ദേഹത്തിന് ബോധോദയം ഉണ്ടായി.
അന്നുമുതല്‍ അദ്ദേഹം ബുദ്ധന്‍ എന്നറിയപ്പെട്ടു. അദ്ദേഹം ലോകത്തിന് അഹിംസ അഥവാ നിരുപദ്രവം ഉപദേശിച്ചു. ബുദ്ധന്റെ ഹൃദയം സ്വായത്തമാക്കൂ. ലോകചരിത്രത്തില്‍ ബുദ്ധന്‍ എടുത്തുകാണിക്കുന്ന രൂപമായിത്തീര്‍ന്നു.
സ്വാമി ശിവാനന്ദ സരസ്വതി
















