കണ്ണൂര്‍: സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നില്ക്കുന്ന കണ്ണൂരില്‍ പോലീസ് ജാഗ്രതയില്‍. സംഘര്‍ഷസാധ്യതയുള്ള എല്ലാ ബൂത്തുകളും പോലീസ് വലയിത്തിലായിക്കഴിഞ്ഞു. കര്‍ണാടക സായുധസേനയടക്കം 7000 പോലീസാണ് ജില്ലയിലേക്ക് അധികമായെത്തിയത്. സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകള്‍ ഇന്നലെ ച ഉത്തരമേഖല എഡിജിപി എന്‍.ശങ്കര്‍റെഡ്ഢി സന്ദര്‍ശിച്ചു. ഇതിനൊപ്പം ഈ മേഖലകളില്‍ സായുധസേനയുടെ റൂട്ടുമാര്‍ച്ചും നടന്നു.
മൂന്നുകമ്പനി കര്‍ണാടക പോലീസാണ് ജില്ലയിലെത്തിയത്. ഇതിനുപുറമെ ഇന്‍ഡ്യന്‍ റിസര്‍വ് ബറ്റാലിയന്, എംഎസ്പി, കെഎപി നാല് ബറ്റാലിയനുകള്‍, കൊച്ചി സിറ്റി, കൊച്ചി റൂറല്‍ എന്നിവടങ്ങളില്‍നിന്നുള്ള പോലീസുകാര്‍ എന്നിവരും ജില്ലയിലുണ്ട്. ബൂത്തുകളെ 609 ക്ലസ്റ്ററുകളാക്കി പോലീസ് തിരിച്ചിട്ടുണ്ട്. ഇതിനനുസരിച്ചാണ് സേനയെ വിന്യസിപ്പിക്കുന്നത്. തലശ്ശേരി, ന്യൂമാഹി, പാനൂര്‍, ചൊക്ലി, കൊളവല്ലൂര്‍, മട്ടന്നൂര്‍, ഇരിട്ടി, മയ്യില്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ അതീവ സംഘര്‍ഷസാധ്യതാ മേഖലകളുള്ളത്. ഇവിടങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ മാട്ടൂല്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലും സെന്‍സിറ്റീവ് ബൂത്തുകള്‍ കണക്കാക്കിയിട്ടുണ്ട്. ഇവിടങ്ങളിലൊക്കെ കര്‍ണാടക പോലീസിനെയും സായുധ ബറ്റാലിയന് ടീമിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി വന്‍ ആയുധ ശേഖരങ്ങള്‍ കണ്ടെത്തിയ പശചാത്തലത്തില് കണ്ണൂരില്‍ വന്‍ സുരക്ഷയൊരുക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സംഘര്‍ഷ സാധ്യതയും പ്രശ്ന ബാധിത ബൂത്തുകളുമുള്ള ജില്ലയിലെ സുരക്ഷാ ക്രമീകരണങ്ങളും ഡിജിപി ടി.പി.സെന്‍കുമാര്‍ നേരിട്ടെത്തി വിലയിരുത്തിയിരുന്നു.
കര്‍ശന സുരക്ഷയ്ക്കൊപ്പം കള്ളവോട്ട്, ആള്‍മാറാട്ടം, ബൂത്തുപിടുത്തം തുടങ്ങിയ അതിക്രമങ്ങളെ കര്‍ശനമായി നേരിടാനാണ് പോലീസ് തീരുമാനം. കേന്ദ്ര സേനയെ ലഭ്യമാകാത്ത പശ്ചാത്തലത്തിലാണ് അയല്‍ജില്ലകളില്‍ നിന്നുള്ള പോലീസിനെ വിന്യസിക്കുന്നത്. നക്സല്‍ വിരുദ്ധ സേന, തണ്ടര്‍ബോള്‍ട്ട് തുടങ്ങി വിവിധ പ്രത്യേക സേനകളിലേക്കു നിയോഗിക്കപ്പെട്ട ജില്ലയിലെ പോലീസുകാരെയും തിരിച്ചുവിളിച്ചിട്ടുണ്ട്. ആയുധ ശേഖരം കണ്ടെടുത്ത മേഖലകളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: