എം.ആര്.അനില്‍കുമാര്‍
തിരുവല്ല: ഏറെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് മലയാലപ്പുഴ. പാറപോലെ ഉറച്ച രാഷ്ട്രീയ ചിന്താഗതിയാണ് ഈ ഡിവിഷനിലെ വോട്ടര്‍മാര്‍ക്കുള്ളത്. ഭൂസമരം കൊണ്ട് പ്രശസ്തമായ ചെങ്ങറ സമരഭൂമി ഉള്‍ക്കൊള്ളുന്നതാണ് മലയാലപ്പുഴ ഡിവിഷന്. കാര്‍ഷിക മേഖലയായ ഇവിടെ റബ്ബറിന്റെ വിലയിടിവാണ് തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്. റബ്ബര്‍ കര്‍ഷകര്‍ക്കൊപ്പം മലയോര കര്‍ഷകരും ഇവിടെ നിര്‍ണ്ണായക സ്വാധീനമാണ് ചെലുത്തുന്നത്. ഇടത് രാഷ്ട്രീയ വോട്ടുകള്‍ സ്വാധീനം ചെലുത്തുന്ന തണ്ണിത്തോട്, മലയാലപ്പുഴ പഞ്ചായത്തുകളും വലത് മുന്നണിക്ക് മേല്‍ക്കയ്യുള്ള മൈലപ്ര പഞ്ചായത്തും ഇവിടുത്തെ വിധിയെ സ്വാധീനിക്കുമ്പോള്‍ ഈ മേഖലകളിലെ ബിജെപിയുടെ മുന്നേറ്റം ഇരുമുന്നണികള്‍ക്കും ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്. കുറഞ്ഞ നാളിനുള്ളില്‍ ഈ പഞ്ചായത്തുകളില്‍ ബിജെപിക്ക് ഉണ്ടായിട്ടുള്ള സ്വീകാര്യത ഇരുമുന്നണികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. മലയോര ഗ്രാമമായ മലയാലപ്പുഴയില്‍ കാര്‍ഷിക പ്രശ്നങ്ങള്‍ തന്നെയാണ് ഇക്കുറി ചര്‍ച്ചവിഷയമാകുന്നത്. മൈലപ്ര, മലയാലപ്പുഴ, കോന്നി താഴം, തണ്ണിത്തോട്, അതുംമ്പുംങ്കുളം ബ്ലോക്ക് ഡിവിഷനുകളാണ് ഡിവിഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 51 വാര്‍ഡുകളാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: