അടൂര്‍: കെ.പി.റോഡില്‍ ഏഴംകുളം ജംഗ്ഷനില്‍ വാട്ടര്‍ അതോരിറ്റിയുടെ പ്രധാന ജല വിതരണ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു.
ഇന്നലെ രാവിലെ 11.30ന് ആണ് പൈപ്പ് പൊട്ടി റോഡിലൂടെ മലവെള്ളപ്പാച്ചില്‍പോലെ വെള്ളം ഒഴുകിയതോടെ റോഡ് തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ചിരണിക്കല്‍ ജലശുദ്ധീകരണ ശാലയില്‍ നിന്നും ഏഴംകുളം പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് ലൈന്‍ ആണ് പൊട്ടിയത്.
ഇതോടെ ഏഴംകുളം പഞ്ചായത്തിലെ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം മുടങ്ങി. കോടികള്‍ ചിലവഴിച്ച് ദേശീയ നിലവാരത്തില്‍ നിര്‍മ്മിച്ച റോഡാണ് തകര്‍ന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റാത്തതുമൂലം മുമ്പും ഇവിടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: