തൊടുപുഴ : പരസ്യ പ്രചാരണത്തിന് തിരശ്ശീല വീണതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിശബ്ദ പ്രചരണത്തില്‍ മുഴുകി. ജില്ലയില്‍ നടന്ന കൊട്ടിക്കലാശം സമാധാന പരമായിരുന്നു. കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഒരിടത്തുമുണ്ടായില്ല. ബിജെപിക്ക് ഏറെ വളക്കൂള്ള തൊടുപുഴയില്‍ പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷം വരെ ശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അമ്പലം വാര്‍ഡ് ഉള്‍പ്പെടെ 18 വാര്‍ഡുകളില്‍ ബിജെപി പ്രചാരണത്തില്‍ മുന്നിട്ട് നല്‍ക്കുകയാണ്. ഇന്നലെ വൈകിട്ട് മുതല്‍ പോളിംഗ് സ്റ്റേഷന് സമീപം ബൂത്ത് കെട്ടാനുള്ള തിരക്കിലാണ് പ്രവര്‍ത്തകര്‍. ബൂത്ത് ഏജന്റുമാരെ മുന്‍കൂട്ടി നിശ്ചയിച്ച് ബൂത്തിനുള്ളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ വരെ അണിയറയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചുകഴിഞ്ഞു. ഇന്നത്തെ പകല്‍ നിരത്തുകള്‍ മുഴുവന്‍ വിവിധ പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് നിറയും. പ്രവര്‍ത്തകര്‍ക്ക് ഒരു കുറവും വരുത്താതെ എല്ലാം എത്തിച്ചുകൊടുക്കാന്‍ നേതാക്കന്മാര് വേണ്ടവിധം ശ്രദ്ധിക്കുന്നു. പരസ്യ പ്രചാരണം അവസാനിച്ചതോടെ നവമാധ്യമങ്ങളെ ഉപയോഗിച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്ന തെരക്കിലാണ് യുവത്വം. മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി നവ മാധ്യമങ്ങള്‍ വഴി വന്‍തോതിലുള്ള പ്രചരണമാണ് നടന്നത്. വാട്ട്സ്ആപ്പും ഫെയ്സ്ബുക്കും തുറന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് അധികവും. അച്ചടിച്ച് കിട്ടിയ സ്ഥാനാര്‍ത്ഥികളുടെ ഒരു ഭാഗം മാറ്റിവച്ച് തോരണങ്ങള്‍ ഒരുക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നു. ബൂത്തുകള്‍ക്ക് സമീപം റോഡിന് ഇരുവശവും സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ വള്ളിയില്‍ നിറഞ്ഞാടുന്നത് കാണാം. വാര്‍ഡിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്ന കട്ടൗട്ടുകള്‍ ഇന്ന് വൈകുന്നേരത്തോടെ തിരിച്ചെടുത്ത് പോളിംഗ് സ്റ്റേഷന് സമീപം വോട്ടര്‍മാര്‍ കടന്നുവരുന്ന വഴിയുടെ ഇരുവശങ്ങളിലും സ്ഥാപിക്കും. വാര്‍ഡ് തെരഞ്ഞെടുപ്പായതിനാല്‍ ആവേശത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്. സ്ലിപ്പ് കൊടുത്തു തീര്‍ക്കുവാനുള്ള ഭാഗങ്ങളില്‍ സ്ലിപ്പ് കൊടുത്തു തീര്‍ക്കുവാനും ഇന്നത്തെ പകല്‍ വിനിയോഗിക്കും. ആവനാഴിയിലെ അവസാന അമ്പും പ്രയോഗിക്കുവാന്‍ അണിയറയില്‍ തന്ത്രങ്ങള്‍ തകൃതി. ഇന്നത്തെ പകല്‍ കൂടി കടന്ന് നാളെ ജനാധിപത്യ കേരളം പോളിംഗ് ബൂത്തിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: