ബ്രഹ്മാവിന്റെ പുത്രന്മാരില്‍ ഏറ്റവും ശക്തനാണ് വസിഷ്ഠമഹര്‍ഷി. അദ്ദേഹം ബ്രഹ്മാവിന്റെ പ്രാണനില്‍നിന്നുണ്ടായി. അദ്ദേഹം ജനിച്ചതുതന്നെ ബ്രഹ്മജ്ഞാനിയായിട്ടായിരുന്നു. ആത്മീയശക്തിയില്‍ അദ്ദേഹത്തിനോടു കിടപിടിക്കാന്‍ ഒരു മഹര്‍ഷിയും മുനിയും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ശക്തി വിവരിക്കാനാവാത്തതാണ്.
മറ്റൊരു ഋഷി, വിശ്വാമിത്രന്‍, വസിഷ്ഠമഹര്‍ഷിയുടെ തുല്യനാകാന്‍ ആഗ്രഹിച്ചിരുന്നു. വിശ്വാമിത്രന്‍ ആയിരക്കണക്കിനു വര്‍ഷം തപസ്സാചരിച്ചതിന്റെ ഫലമായി ദൈവീകമായ പല ആയുധങ്ങളും കിട്ടി. അതിനുശേഷം വസിഷ്ഠനുമായി യുദ്ധം ചെയ്തു. വസിഷ്ഠന്‍ അദ്ദേഹത്തിന്റെ മനഃശക്തികൊണ്ട് എല്ലാ ആയുധങ്ങളും സംഹരിച്ചു. വിശ്വാമിത്രന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വിശ്വാമിത്രന്റെ സൈന്യങ്ങളും നൂറുമക്കളും വസിഷ്ഠന്റെ മനഃശക്തിയില്‍ നശിച്ചുപോയി. വസിഷ്ഠന്റെ മനശ്ശക്തിക്കു സ്തുതി.
വസിഷ്ഠന്‍ ആദര്‍ശമഹര്‍ഷിയാണ്. അദ്ദേഹത്തെ ദിവസേന ഭജിക്കൂ. അദ്ദേഹത്തിന്റെ അനുശാസനങ്ങള്‍ യോഗവാസിഷ്ഠത്തില്‍ ഉണ്ട്.
















