ഒരു യഥാര്‍ത്ഥ മതവിശ്വാസിസ്വാഭാവികമായും മതേതരനായിരിക്കും മനുഷ്യരെല്ലാം തന്റെ സ്വന്തമെന്നു ചിന്തിക്കുന്നയാള്‍ – ഇതാണ് മതേതരന്‍ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓരോ മതവും അതിന്റെ അനുയായികളുടെ കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുന്നു. മനുഷ്യ സമൂഹത്തെ മുഴുവന്‍ കാണുന്നില്ല. കശ്മീരില്‍ നൂറു പേര്‍ കൊല്ലപ്പെട്ടാല്‍ മാര്‍പാപ്പയും അതിനെ അപലപിക്കണം, നൂറു ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടാല്‍ ചെയ്യുന്നതുപോലെത്തന്നെ.
നമ്മുടെ എല്ലാ മതനേതാക്കളും മനുഷ്യനെ വിഭജിച്ച് പരിമിതമായ ഉത്തരവാദിത്വം മാത്രം എടുക്കുന്നു. ലോകത്തിലെ സകല മനുഷ്യരുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ് ആത്മീയത. ഈ അവബോധം നാം ഉണ്ടാക്കണം. ബിഷപ്പുമാരും, മൗലവിമാരും, പുരോഹിതന്മാരും, പണ്ഡിറ്റുകളും, മഹന്തുകളും എല്ലാം ഒരേ വേദിയില്‍ വരണം. അപ്പോള്‍ മാത്രമേ മാനവധര്‍മ്മം പുലരുകയുള്ളൂ.
















