സ്വന്തം ലേഖകന്‍
പാനൂര്‍: കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് തിരിച്ചടി നല്കാന് വോട്ടര്‍മാര്‍. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ജില്ലയിലെ രാഷ്ട്രീയം എങ്ങോട്ടാണെന്ന് വ്യക്തമാകാത്തത് ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തുമ്പോള്‍ ആത്മവിശ്വാസത്തോടെ ബിജെപി സാരഥികള്‍. എന്നും എന്തക്രമം നടത്തിയാലും ഇടതുമുന്നണിക്കൊപ്പമായിരുന്നു ജില്ലയിലെ ജനമനസ്. കളളവോട്ടും ബൂത്ത്പിടുത്തവും ഭീഷണിയും മുന്‍തൂക്കത്തിന് കാരണമാണെങ്കിലും സിപിഎം വിജയിക്കണമെന്ന് വോട്ടര്‍മാര്‍ ചിന്തിക്കുക ശീലമായിരുന്നു. എന്നാല്‍ 2010ല്‍ നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കോട്ടകൊത്തളങ്ങള്‍ പതുക്കെ ഇടിഞ്ഞു വീണുതുടങ്ങുകയായിരുന്നു. അതിന്റെ തനിയാവര്‍ത്തനം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്നുറപ്പാണ്. കാലം പുരോഗമിച്ചതറിയാതെ ഒരു ജില്ലയെ എന്നും അക്രമത്തിന്റെ ഭീകരജില്ലയാക്കി മാറ്റിയ സിപിഎമ്മിനെതിരെ ജനവികാരമുയരുക തന്നെ ചെയ്യും. മുടക്കോഴിയിലും കൂത്തുപറമ്പിലും പോലീസ് പിടിച്ച ബോംബുകള്‍ ആര്‍ക്കൊക്കെയോ കരുതിവെച്ചതായിരുന്നു. കലിയടങ്ങാതെ വീണ്ടും വീണ്ടുമിവര്‍ സംഘര്‍ഷം സൃഷ്ടിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇതിനെതിരെ ഓരോവോട്ടും പതിഞ്ഞാല്‍ മാത്രമെ സിപിഎം കാട്ടാളത്തത്തിനു അന്ത്യമാവുകയുളളു. പുതുതായി നാല് നഗരസഭകള്‍ വരികയും പത്ത് പഞ്ചായത്തുകള്‍ ഇല്ലാതാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഇരുമുന്നണികള്‍ക്കൊപ്പം പോരാട്ടത്തില്‍ ഒറ്റയാള്‍പ്പടയായി ബിജെപി രംഗത്തുണ്ട്. മതതീവ്രാവാദികളുമായി ബിജെപിയെ പരാജയപ്പെടുത്താന്‍ സഖ്യം ചേരുന്ന സിപിഎം ചില വാര്‍ഡുകളില്‍ യുഡിഎഫിലെ മുസ്ലീംലീഗുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുമുണ്ട്. ലക്ഷ്യം ഒന്നുമാത്രം. ബിജെപിയുടെ വിജയം തടയുക. അരിയില്‍ ഷുക്കൂറിനെയും ഫസലിനെയും മറന്നുകൊണ്ട് സിപിഎമ്മിനെ വാരിപുണരുന്നവര്‍ക്ക് വോട്ടര്‍മാര്‍ ശിക്ഷ നല്‍കുക തന്നെ ചെയ്യും .പാനൂര്‍ നഗരസഭയില്‍ രണ്ടിടത്ത് സിപിഎം സ്ഥാനാര്‍ത്ഥികളെ നിറുത്താതെ മതമൗലികവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണക്കുകയാണ്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ ആയിക്കര എസ്ഡിപിഐ പിന്തുണ സിപിഎമ്മിനു നല്കിയിരിക്കുന്നു. ഇത് തലശേരി നഗരസഭയിലും പ്രകടമാണ്. പരിയാരം പഞ്ചായത്തില്‍ സിപിഎമ്മും എസ്ഡിപിഐയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയാണ്. പരാജയം മുന്നില്‍ക്കണ്ട് മതതീവ്രവാദികളുമായി കൂട്ടുകൂടി ജില്ലയിലെ വിജയമുറപ്പിക്കുകയാണ് സിപിഎം. ജില്ലയിലെ അക്രമരാഷ്ട്രീയത്തില്‍ ബലിയാടായി നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ആന്തൂര്‍ നഗരസഭയിലടക്കം ഭയംകൊണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ഏകപക്ഷീയ വിജയത്തിന് സിപിഎമ്മിന് അവസരമുണ്ടാക്കുകയാണ്. വിജയമുറപ്പില്ലെങ്കിലും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ബൂത്തിലിരുന്ന് എത്രയോ അക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന വസ്തുത കോണ്‍ഗ്രസ് മറക്കുകയാണ് പതിവ്. ഇവിടെയാണ് പലസന്ദര്ഭങ്ങളിലും സിപിഎമ്മിനെ വിമര്‍ശിക്കുന്ന ഘട്ടങ്ങളില്‍ ബിജെപിയെയും കോണ്‍ഗ്രസ് അക്രമിക്കുന്നത്. ബോംബും വാളും നായ്ക്കുരണപ്പൊടിയുമായി രംഗത്തുളള സിപിഎം ജനാധിപത്യത്തിന് ഭീഷണി തന്നെയാണ്. അക്രമത്തിനെതിരെ ജനമനസാക്ഷി ഉണര്‍ന്നു വരികയാണെങ്കില്‍ അത് ബിജെപിക്ക് അനുകൂലമാവുമെന്നുറപ്പാണ്. യുവവോട്ടര്‍മാര്‍ അക്രമരാഷ്ട്രീയത്തിനെതിരെ വിധിയെഴുതുമെന്ന പ്രതീക്ഷയാണ് ബിജെപി നേതൃത്വത്തിനുളളത്. ബൂത്ത്പിടുത്തവും കളളവോട്ടുമില്ലാത്ത സാഹചര്യമൊരുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുത്താല്‍ ജില്ലയില്‍ നൂറിലേറെ താമരകള്‍ വിരിയും. അത് പി.ജയരാജനു രാഷ്ട്രീയ വനവാസത്തിനുളള യാത്രയയപ്പു കൂടിയാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: