തിരുവല്ല: കടപ്ര മാന്നാര്‍ മഹാലക്ഷമി ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പോലീസ് പിടികൂടാത്തതില്‍ ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു.വളഞ്ഞവട്ടം സ്ഥാനീയ സമിതിയുടെ നേതൃത്തിലാണ് പ്രതിഷേധം നടന്നത്. വിഷയത്തില്‍ അന്വേഷണ ഊര്‍ജിതമാക്കി മോഷ്ടാക്കളെ പിടികൂടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ.ആര് പ്രതാപചന്ദ്ര വര്‍മ്മ,എസ്എന്‍ഡിപി താലൂക്ക് യൂണിയന് സെക്രട്ടറി മധുപരുമല,മുതിര്‍ന്ന ബിജെപി നേതാവ് കെകെ രാമകൃഷ്ണ പിള്ള എന്നിവര്‍ പ്രസംഗിച്ചു. ഒരാഴ്ചക്ക് മുന്‍പ് ക്ഷേത്രത്തില്‍ നടന്ന സംഭവത്തില്‍ കാണിക്കവഞ്ചിയടക്കം മോഷണം പോയിരുന്നു.ശ്രീകോവില്‍ കുത്തിതുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇത് മൂന്നാം തവണയാണ് ക്ഷേത്രത്തില്‍ മോഷണ ശ്രമം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: