Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

രണ്ടാംപാല വാദികള്‍ക്ക് ഇരുട്ടടി കുറ്റപ്പുഴ പഴയ മേല്‍പ്പാലം ഉടന്‍ പൊളിച്ചുനീക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 09:29 pm IST
in Pathanamthitta

തിരുവല്ല: കുറ്റപ്പുഴ പുതിയ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തിയതോടെ പഴയമേല്‍പ്പാലം പൊളിച്ചുനീക്കുവാനുള്ള റയില്‍വേയുടെ തീരുമാനം രണ്ടാംപാല വാദികള്‍ക്ക് ഇരുട്ടടിയാകുന്നു. നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിച്ചുള്ള അപ്രോച്ച്‌റോഡ് നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തിയതോടെയാണ് പഴയപാലം പൊളിച്ചുനീക്കുവാനുള്ള നടപടികള്‍ ആരംഭിച്ചത്.

പുതിയ പാലത്തിന്റെ അശാസ്ത്രീയ നിര്‍മ്മാണം അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇത് ഒഴിവാക്കാനായി പഴയപാലം പുനര്‍ നിര്‍മ്മിക്കണം എന്നുമായിരുന്നു രണ്ടാംപാല വാദികളുടെ ആവശ്യം. വ്യക്തി താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്ഥാനചലനം വരുത്തി നിര്‍മ്മിച്ച പാലത്തിലേക്ക് പ്രവേശിക്കാന്‍ വാഹനങ്ങള്‍ 90 ഡിഗ്രിയോളം വളക്കേണ്ടിവരുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കും എന്നതായിരുന്നു തുടക്കത്തില്‍ ഉയര്‍ന്നുവന്ന ആരോപണം. ഇതിന് പരിഹാരം എന്നോണമാണ് രണ്ടാംപാല വാദവുമായി ഒരുവിഭാഗം മുന്നോട്ട് വന്നത്.

പുതിയ പാലത്തിലേക്കുള്ള അപ്രോച്ച് റോഡുകള്‍ വീതികൂട്ടി പാലത്തിനൊപ്പം ഉയര്‍ത്തുകയും ചെയ്യുന്നതോടെ അപകടാവസ്ഥ ഒഴിവാകുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ആശയത്തിന് എംപിയും റയില്‍വേയും പച്ചക്കൊടി കാട്ടിയതോടെ രണ്ടാംപാല വാദികള്‍ പിന്മാറുകയായിരുന്നു.

മല്ലപ്പള്ളി, മുത്തൂര്‍ റോഡുകള്‍ മുത്തൂര്‍ റോഡില്‍നിന്നും പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഉണ്ടായേക്കാവുന്ന അപകടസാദ്ധ്യത ഇല്ലാതാക്കാന്‍ റോഡുകള്‍ ചേരുന്ന ഭാഗം പാലത്തിനൊപ്പം ഉയര്‍ത്തി ലാന്റിംഗ് സ്‌പേസ് നിര്‍മ്മിക്കുവാനും 35 മീറ്റര്‍ നീളത്തില്‍ മുത്തൂര്‍ റോഡ് ഉയര്‍ത്താനായിരുന്നു തീരുമാനം.

എന്നാല്‍ സ്വകാര്യ വ്യക്തിയെ സംരക്ഷിക്കാനായി അപ്രോച്ച് റോഡിന്റെ നീളം 15 മീറ്ററില്‍ ഒതുക്കുകയായിരുന്നു. ഇതോടൊപ്പംതന്നെ ലാന്റിംഗ് സ്‌പേസിന് മദ്ധ്യത്തില്‍ ട്രാഫിക് ഐലന്റ് നിര്‍മ്മിക്കുക എന്ന ആശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ റോഡ് വികസനത്തിന് ഭൂമി വിട്ടുനല്‍കേണ്ട സ്വാകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ ഇക്കാര്യത്തില്‍ വിമുഖത കാട്ടിയതോടെ ട്രാഫിക് ഐലന്റ് എന്ന ആശയം ഒഴിവാക്കി റോഡ് നിര്‍മ്മാണവുമായി റയില്‍വേ മുന്നോട്ട് പോകുകയായിരുന്നു.

പഴയപാലം പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി പാലത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ജലവിതരണ കുഴലുകളും കേബിളുകളും അതാത് വകുപ്പുകള്‍ നീക്കംചെയ്ത് കഴിഞ്ഞു. വരും ദിവസങ്ങളില്‍ പാലം പൊളിച്ച് നീക്കി പാതയിരട്ടിപ്പിക്കല്‍ സംബന്ധിച്ച പ്രവര്‍ത്തനത്തോടൊപ്പം റോഡ് നിര്‍മ്മാണവും പൂര്‍ത്തിയാക്കാനാണ് നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

Kerala

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.