മുംബൈ: ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിന്റെ പേരില്‍ ദേശീയ അവാര്‍ഡുകള്‍ തിരിച്ചുനല്‍കുമെന്ന സിനിമാ സംവിധായകരുടെ പ്രഖ്യാപനം പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് പ്രമുഖ നടന് അനുപം ഖേര്‍ പറഞ്ഞു.
ദിബാകര്‍ മുഖര്‍ജി, ആനന്ദ് പട്വര്ദ്ധന് തുടങ്ങി എട്ടോളം സിനിമാമേഖലയിലുള്ളവരുടെ തീരുമാനത്തെ അതിരൂക്ഷമായിട്ടാണ് അനുപം ഖേര്‍ വിമര്‍ശിച്ചത്. ‘അവാര്‍ഡ് വാപസി ഗാങ്ങ’ാണിവരെന്നും അദ്ദേഹം പരിഹസിച്ചു.
ഇവര്‍ കേന്ദ്രസര്‍ക്കാരിനെയല്ല ദേശീയ അവാര്‍ഡ് ജൂറിയെയും പ്രേക്ഷകരെയുമാണ് അവഹേളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: