കരിവെളളൂര്‍
കരിവെളളൂരിന്റെ മണ്ണില്‍ താമര വിരിയിക്കാന്‍ ടി.വി. ശോഭനകുമാരി
പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയുടെ ഏറ്റവും വടക്കേയറ്റത്തുള്ള ഡിവിഷനായ കരിവെള്ളൂരില്‍ ഇടതുപക്ഷത്തിന്റെ മേധാവിത്വം അവസാനിപ്പിക്കാനും താമര വിരിയിക്കാനുമുളള ഒരുക്കത്തലാണ് ബിജെപി. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയയായി മത്സരിക്കുന്നത് ബിജെപി ജില്ലാ കമ്മിറ്റിയംഗമായ ടി.വി. ശോഭനകുമാരിയാണ്.
കരിവെള്ളൂര്‍-പെരളം, കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തുകളും പത്തൊമ്പതു വാര്‍ഡുകളുള്ള ചെറുപുഴ പഞ്ചായത്തിലെ പതിനെട്ട് വാര്‍ഡുകളും പെരിങ്ങോം-വയക്കര പഞ്ചായത്തിലെ പതിനാറില്‍ ഒമ്പതു വാര്‍ഡുകളും കരിവെള്ളൂര്‍ ഡിവിഷനില്‍ ഉള്‍പ്പെടുന്നു.
മലയോര മേഖലയിലുള്ള ചെറുപുഴ, പെരിങ്ങോം-വയക്കര കരിവെള്ളൂര്‍-പെരളം, കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തുകളിലെല്ലാം തന്നെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വന്‍ സ്വീകരണണാണ് തെരഞ്ഞെടുപ്പ് രംഗത്ത് ലഭിച്ചു കൊണ്ടിരിക്കുന്നത്. കരിവെളളൂര്‍ മേഖലയില്‍ സിപിഎം ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നും വന്‍ അടിയൊഴുക്കാണ് അനുദിനം ബിജെപിയിലേക്കുണ്ടായിക്കൊണ്ടിരിക്കുന്നത്.
കരിവെള്ളൂരിന്റെ ചരിത്രം ഇക്കുറി മാറ്റിയെഴുതുമെന്ന വിശ്വാസത്തിലാണ് ബിജെപി പ്രവര്‍ത്തകരും നേതൃത്വവും. ബിജെപി ഇക്കുറി മുന്‍വര്‍ഷത്തേക്കാള്‍ ശക്തമായ പ്രചാരണമാണ് ബിജെപി മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സിപിഎമ്മിലെ പി.ജാനകിയാണ് ഇടതുസ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ.ദേവിയും മത്സരരംഗത്തുണ്ട്.
മയ്യില്‍
മയ്യില്‍: ജില്ലയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളെന്ന് പാര്‍ട്ടി അവകാശപ്പെടുന്ന പ്രദേശങ്ങള്‍ ഉള്‍പെട്ട ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ ഒന്നായ മയ്യില്‍ ഡിവിഷനില്‍ ഇക്കുറി തീപ്പാറുന്ന പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ബിജെപി മയ്യില്‍ ഡിവിഷനില്‍ ശക്തമായ സാന്നിധ്യമായി മാറിയതോടെയാണ് തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിന് വഴിതെളിഞ്ഞത്. മഹിളാ മോര്‍ച്ചയുടെയും ബിജെപിയുടെ തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറിയും യുവ നേതാവുമായ ബേബി സുനഗര്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. മണ്ഡലത്തില്‍ രണ്ടുവട്ടം പര്യടനം പൂര്‍ത്തിയാക്കി. ബിജെപി സ്ഥാനാര്‍ത്ഥി കേന്ദ്രഭരണമുള്പ്പെടെയുള്ള അനകൂല സാഹചര്യങ്ങള്‍ വോട്ടായി മാറുമെന്നും അതുവഴി ശക്തമായ മുന്നേറ്റം ഡിവിഷനില്‍ നടത്താന്‍ സാധിക്കുമെന്നുള്ള വിശ്വാസത്തിലാണ്.
കൂടാളി പഞ്ചായത്തിലെ പട്ടാന്നൂരും മലപ്പട്ടം, കുറ്റിയാട്ടൂര്‍, മയ്യില്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് മയ്യില്‍ ഡിവിഷന്.
യുഡിഎഫില്‍ ആര്‍എസ്പിക്കു വേണ്ടി ലതീഷും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.നാണുവുമാണ് മത്സരരംഗത്തുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ ഭരണ പരാജയങ്ങളും പ്രദേശത്തോട് കാണിച്ച തികഞ്ഞ അലംഭാവവും എല്‍ഡിഎഫിന്റെ പ്രതിപക്ഷമെന്ന നിലയിലുള്ള പരാജയവും വികസന പിന്നോക്കാവസ്ഥയും സിപിഎം സ്വന്തം ശക്തികേന്ദ്രമെന്നവകാശപ്പെടുന്ന ഡിവിഷനില്‍ ബിജെപിക്ക് ശക്തമായ മുന്നേറ്റം ഉണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥിയും നേതൃത്വവും. മാത്രമല്ല മലപ്പട്ടം ഉള്‍പ്പെടെയുളള പാര്‍ട്ടി ഗ്രാമങ്ങളില്‍ ഏതാനും നാളുകളായി ബിജെപിയിലേക്ക് യുവാക്കളുള്പ്പെടെയുളളവരുടെ അടിയൊഴുക്കുകളും ഡിവിഷനില്‍ ബിജെപിക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് കരുതുന്നു.
കൂടാളി
കൂടാളി: ബിജെപിക്ക് ശക്തമായ വേരോട്ടമുളള കൂടാളി ഡിവിഷനില്‍ പി.കെ.സാവിത്രിയാണ് ബിജെപിക്കു വേണ്ടി മത്സര രംഗത്തുളളത്. വനിതാ വാര്‍ഡായ ഇവിടെ ജനസമിതിയുളള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ശക്തമായ ത്രികോണ മത്സരത്തിനാണ് ബിജെപി അരങ്ങൊരുക്കിയിരിക്കുന്നത്.
കൂടാളി പഞ്ചായത്തിന്റെ ഒരു ഭാഗം, എടക്കാട് ബ്ലോക്ക്, മൗവ്വഞ്ചേരി, തലമുണ്ട, കാഞ്ഞിരോട്, കാനച്ചേരി, തലശ്ശേരി ബ്ലോക്കിലെ മുഴപ്പാല, എടയന്നൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് കൂടാളി ഡിവിഷന്.
ഈ മേഖലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്കുണ്ടായ മുന്നേറ്റവും കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളും ഡിവിഷനില്‍ ശക്തമായ സാന്നിധ്യം തെളിയിക്കാന്‍ പാര്ട്ടിക്കാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് ബിജെപി നേതൃത്വവും അണികളും. യുഡിഎഫിനുവേണ്ടി കെ.രാധയും, എല്‍ഡിഎഫിനുവേണ്ടി കെ.മഹിജയുമാണ് മത്സര രംഗത്തുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: