പാനൂര്‍: ചെങ്കോട്ടയിലെ ജനാധിപത്യ വിരുദ്ധതക്കും അക്രമത്തിനും ബദലായി പന്ന്യന്നൂര്‍ പഞ്ചായത്തിലെ 6-ാംവാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതില്‍ വിളറിപൂണ്ട് സിപിഎം. കാലങ്ങളായി ജനാധിപത്യത്തില്‍ നീതിനിര്‍വ്വഹണത്തിന് ശക്തി പകരേണ്ട പ്രതിപക്ഷം പോലും ഇല്ലാത്ത പഞ്ചായത്ത്‘ഭരണത്തിന് അറുതി വരുത്താനാണ് നടൊന്നിച്ച് ഇവിടെ റിട്ട:അദ്ധ്യാപികയായ പി.സരളയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. വിജയം സുനിശ്ചിതമാക്കി സ്ഥാനാര്‍ത്ഥി നടത്തി വരുന്ന ശക്തമായ പ്രവര്‍ത്തനം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇവരുടെ ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിക്കുകയും സോഷ്യല്‍മീഡിയയില്‍ ഇവര്‍ക്കെതിരെ നുണപ്രചരണം നടത്തുകയുമാണ് സിപിഎം നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് ആസൂത്രിതവുമാണ്. കോട്ടക്കുന്ന് വാര്‍ഡില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പിപി.വേണുഗോപാല്‍ വിജയിച്ചിരുന്നു. അതിനുശേഷം വാര്‍ഡുകള്‍ അശാസ്ത്രീയമായ വെട്ടിമുറിച്ച് തങ്ങള്‍ക്കനുകൂലമാക്കി വിജയിക്കുകയായിരുന്നു പതിവ്. അതിനു പുറമെ വാര്‍ഡിനു അങ്ങേയറ്റത്തുളള അരയാക്കൂലില്‍ പോളിംഗ്സ്റ്റേഷന് സ്ഥാപിച്ച് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയും ബൂത്ത്കയ്യേറിയും വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ ജനങ്ങള്‍ ഒറ്റക്കെട്ടായി ജനകീയ പ്രതിരോധമുയര്‍ത്താന്‍ ഒരുപാട് കാരണങ്ങള്‍ വേറെയുമുണ്ട്. പ്രദേശത്തെ പാരിസ്ഥിതിക സന്തുലനത്തെ തകര്‍ത്ത് കോട്ടക്കുന്ന് ഭൂമാഫിയകള്‍ക്ക് ഇടിച്ചു നിരത്താനും സിപിഎം കൂട്ടുനിന്നു. വിവാദമായ മറ്റൊരു പൊതുവിഷയത്തിലും സിപിഎം നേതാക്കള്‍ പണംവാങ്ങി ജനങ്ങള്‍ക്കെതിരെ നിലപാടെടുത്തതും പാര്‍ട്ടിയില്‍ നിന്നും അകലാന്‍ ഒരുപാട് പേരെ പ്രേരിപ്പിച്ചു. സിപിഎം വിട്ടവര്‍ അവിടെ ജനകീയ സമിതി രൂപീകരിച്ച് സേവനപ്രവര്‍ത്തനങ്ങളുമായി രാഷ്ട്രീയത്തിനതീതമായി നിലകൊണ്ടു. പാര്‍ട്ടി ഗ്രാമമെന്ന് സ്വയംപ്രഖ്യാപിച്ച് ഗുണ്ടായിസം നടത്തിയവര്‍ നിരവധിപേരെ വീടുകയറിവരെ അക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. സിപിഎം കുടുംബങ്ങള്‍ക്കു മാത്രമാണ് വികസനത്തിന്റെ പങ്കിനാവകാശമുളളൂവെന്ന ധാര്ഷ്ട്യഭാവത്തിലായിരുന്നു റോഡുകള്‍ പോലും നിര്‍മ്മിച്ചതും നവീകരിച്ചതും. ജനക്ഷേമകാര്യത്തിലും രാഷ്ട്രീയം പ്രധാന മാനദണ്ഡമായി. ഇതില്‍ നിന്നുമുയര്‍ന്ന പ്രതിഷേധമാണ് കോട്ടക്കുന്നില്‍ സിപിഎമ്മിനെതിരെ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. ഇതിനെതിരെ ആരോപണ ശരങ്ങളുതിര്‍ത്ത് പാര്‍ട്ടിപത്രവും നേതാക്കളും കോമരം തുളളുകയാണ്. പഞ്ചായത്തില്‍ പ്രതിപക്ഷസ്ഥാനത്ത് ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുത്ത ജനകീയ സാരഥി ഉണ്ടാവുമെന്ന് തീര്‍ച്ചയാണ്. 11-ാം വാര്‍ഡില്‍ സിപിഎമ്മിന്റെ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ച് മുന്‍ ഡിവൈഎഫ്ഐ നേതാവ് അനില്‍കുമാര്‍ മത്സരരംഗത്തുമുണ്ട്. അക്രമത്തിലൂടെ ഭീതിപരത്തി നാടിനെ പാര്‍ട്ടിയുടെ കീഴില്‍ എന്നും അവരോധിക്കാമെന്ന മൗഢ്യത്തിന് കോട്ടക്കുന്നിലെ ജനത മറുപടി നല്‍കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: