തൊടുപുഴ : തൊടുപുഴയില്‍ രാത്രി 9 മണിക്ക് അടക്കുന്ന പമ്പിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ബന്ധപ്പെട്ട ഓയില്‍ കമ്പനി അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി. ഇടുക്കി റോഡില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പാണ് ലൈസന്‍സ് അനുശാസിക്കുന്ന നിബന്ധനകള്‍ ലംഘിച്ച് നേരത്തെ അടക്കുന്നത്. ഈ പമ്പ് പ്രതീക്ഷിച്ച് ഇവിടെ എത്തുന്ന വാഹന ഡ്രൈവര്‍മാര്‍ പമ്പ് നേരത്തെ അടക്കുന്നതിനാല്‍ തിരിച്ച് ടൗണിലേക്ക് പോകേണ്ട സ്ഥിതിയാണ്. സര്‍ക്കാര്‍ അനുശാസിക്കുന്ന വിധം പ്രവര്‍ത്തിക്കാമെന്ന കരാറിന്റെ ലംഘനമാണ് ഇതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന വ്യവസ്ഥ പാലിച്ചില്ലെങ്കിലും രാത്രി 10 മണി വരെയെങ്കിലും പമ്പ് പ്രവര്‍ത്തിക്കുവാന്‍ നിര്‍ദ്ദേശം നല്കുവാന് ബന്ധപ്പെട്ട കമ്പനി നടപടി സ്വീകരിക്കണമെന്ന് ഉപഭോക്തൃസംഘടനകള്‍ ആവശ്യപ്പെടുന്നത്. പെട്രോളിയം മന്ത്രാലയത്തിന് പരാതി നല്‍കാനൊരുങ്ങുകയാണ് വാഹന ഉടമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: