പിലാത്തറ: അരവിന്ദ വിദ്യാലയം സ്കൂള്‍ കലാമേള പ്രശസ്ത ചിത്രകാരന് ഗണേഷ്കുമാര് കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ ഋഷിമാര്‍ ഉദ്ഘോഷിച്ച വസുദൈവകുടുംബകം എന്നത് പ്രാവര്‍ത്തികമാക്കുന്നത് അരവിന്ദ വിദ്യാലയത്തെ പോലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഭാരതീയ ചിന്താ ധാരയില്‍ അധിഷ്ടിതമായ വിദ്യാഭ്യാസ രീതിയാണ് അരവിന്ദ വിധ്യായലത്തില് നിലവിലുള്ളത്. എല്ലാ സംസ്കാരവും സ്വീകരിക്കുന്ന ഒരു പാരമ്പര്യമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ആരോടും ശത്രുത ഇല്ലാത്ത എല്ലാവരെയും സ്നേഹിക്കുന്ന പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഇത്തരം വിദ്യാലയങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വി.വി.കുഞ്ഞികണ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ടി.സുനില്‍ മാസ്റ്റര്‍, കെ.വി.ബാലകൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: