ആലപ്പുഴ: കേരളത്തില്‍ മാറിമാറി ഭരിച്ച മുന്നണി സര്‍ക്കാരുകള്‍ കേരളത്തെ വികസന മുരടിപ്പിലേക്ക് നയിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേഷ് പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ അതിനൊപ്പം മുന്നേറാന്‍ കേരളവും ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും വിവാദമല്ല വികസനമാണ് കേരളത്തിനാവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹരിപ്പാട് നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കുടുംബയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ് ചിത്രാംഗദന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍, കെ.എസ്. വിനോദ്, നെടുന്തറ ഉണ്ണികൃഷ്ണന്‍, എസ്. വിശ്വനാഥന്‍, സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















