ഒരേ ഒരു ദൈവമേ ഉള്ളൂ. എന്നാല്‍ അന്തമില്ലാതെ നാമവും രൂപവും ഉണ്ട്. അദ്ദേഹത്തെ ഏതെങ്കിലും പേരു വിളിക്കൂ, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രൂപത്തില്‍ ഭജിക്കൂ. നിങ്ങള്‍ അദ്ദേഹത്തെ കാണും തീര്‍ച്ച. അവിടുത്തെ കാരുണ്യവും അനുഗ്രഹവും ലഭിക്കും.
ബ്രഹ്മാവും വിഷ്ണുവും ശിവനും ഹിന്ദുക്കളുടെ ഒരു ദൈവത്തിന്റെ മൂന്നുരൂപങ്ങള്‍ ആണ്. അള്ളാഹു മുഹമ്മദീയരുടെയും ജഹോവ ജൂതന്മാരുടെയും സ്വര്‍ഗസ്ഥ പിതാവ് ക്രിസ്ത്യാനികളുടേയും ദൈവം അത്രെ. ഔറാമസ്ദാ ആണ് സൗരാഷ്‌ട്രീയരുടെ ദൈവം.
പരിശുദ്ധി, ദാനം, ഇന്ദ്രിയ നിയന്ത്രണം, തപസ്സ്, സത്യസന്ധത, ത്യാഗം, ജീവകാരുണ്യം, ധൈര്യം, സഹനശക്തി, വിദ്വേഷവും പൊങ്ങച്ചവും ഇല്ലായ്‌മ ഇവ ഈശ്വരസാക്ഷാത്കാരത്തിന് സഹായിക്കും.
















