തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ പൂക്കോത്ത് തെരു, തുള്ളന്നൂര്‍ വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ വിറളിപൂണ്ട് നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ തല്പര കക്ഷികള്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ബിജെപി മണ്ഡലം കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്കി. പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം അധികൃതരോടാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: