കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ഇലക്ഷന്-ശുചിത്വ ഇലക്ഷന് ക്യാമ്പയിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്ഥാനാര്ത്ഥികള്ക്കൊരു കത്ത് പരിപാടി സംഘടിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട 12-ഓളം വിദ്യാലയങ്ങളിലാണ് പരിപാടി നടത്തിയത്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 224 ഓളം സ്ഥാനാര്‍ത്ഥികള്‍ക്കാണ് കുട്ടികള്‍ ഒത്തു ചേര്‍ന്ന് പോസ്റ്റ് കാര്‍ഡ് അയച്ചത്. പ്രചരണത്തിനായി സ്ഥാപിച്ച ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പിനുശേഷം അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ എടുത്തുമാറ്റേണ്ടതാണെന്നും, ഹരിത പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പിനു ശേഷവും ഓരോ വാര്‍ഡുകളിലും നടപ്പില്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കുട്ടികള്‍ കത്തെഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: