കണ്ണൂര്‍: തദ്ദേശ സ്ഥാപനതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ ബക്കളം, കുറ്റിക്കോല്‍, പരിയാരം പഞ്ചായത്തിലെ കുപ്പം, ചുടല, സി പൊയില്‍, അരിപ്പാമ്പ്ര, കൂവേരി വില്ലേജിലെ പൂണങ്ങോട് എന്നിവിടങ്ങളില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ച 15 പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്തതായി ആന്റിഡീഫേസ്മെന്റ് സ്ക്വാഡ് അറിയിച്ചു. ഇരിക്കൂര്‍ ബ്ലോക്കിലെ ബ്ലോക്ക് ഓഫീസ് പരിസരം, കമാലിയ സ്കൂള്‍ പരിസരം, മണ്ണൂര്‍ പാലം, പെരുമണ്ണ്, കാലാങ്കി, ശാന്തിനഗര്‍, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളില്‍ പതിച്ച പ്രചരണ ബോര്‍ഡുകളും പയ്യന്നൂര്‍, വെളളൂര്‍ വില്ലേജുകളിലെ 27 പോസ്റ്ററുകളും ബോര്‍ഡുകളും നീക്കം ചെയ്തു. പളളിക്കുന്ന്, പന്നേന്‍പാറ, പുഴാതി-കക്കാട് റോഡ്, തെക്കീബസാര്‍, കല്ല്യാശ്ശേരി ബ്ലോക്കിലെ ചെറുതാഴം, ഹനുമാരമ്പലം, പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് പരിസരം, പഴയങ്ങാടി, എടക്കാട് ബ്ലോക്കിലെ മുണ്ടേരി ഹാജി മെട്ട, കാഞ്ഞിരോട് എന്നിവിടങ്ങളില്‍ പൊതുസ്ഥലത്ത് പതിച്ച പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: