തലശ്ശേരി: കോടിയേരിയിലെ പ്രശസ്തമായ ചെള്ളത്ത് മടപ്പുര ക്ഷേത്രകവാടം നശിപ്പിച്ച കേസിലെ പ്രതിയും കൊമ്മല്‍ വയലിലെ ബിജെപി പ്രവര്‍ത്തകനായ പ്രശോഭിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത വ്യക്തി കൊമ്മല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. തലശ്ശേരി നഗരസഭാ 35-ാം വാര്‍ഡിലെ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ സ്ഥാനാര്‍ത്ഥി പൂവള്ളി രാജേഷ് ചെള്ളത്ത് മടപ്പുര ക്ഷേത്രകമ്മറ്റി ഭാരവാഹിയായിരുന്നു. ക്ഷേത്രത്തിന് നേരെ അക്രമം നടത്തിയതിന്റെ പേരില്‍ കമ്മറ്റിയില്‍ നിന്നു പുറത്താക്കിയ ഇയാളെ സ്ഥാനാര്‍ത്ഥിയാക്കിയത് സിപിഎം അനുഭാവികളായ ക്ഷേത്ര വിശ്വാസികള്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഈ വാര്‍ഡിലെ വോട്ടര്‍മാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: