കണ്ണൂര്‍: നമ്പ്യാര്‍ മഹാസഭ നല്കിയ സ്വീകരണയോഗത്തില്‍ നിലവിലുള്ള സംവരണ വ്യവസ്ഥയെ അപകീര്ത്തിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയ മലബാര്‍ ദേവസ്വംബോര്‍ഡ് ചെയര്മാന് സജീവ് മാറോജിയെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയില്‍ നിന്ന് പുറത്താക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ താവക്കര കൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വി.ബാലന്, ജില്ലാ സെക്രട്ടറി പി.കെ.പ്രേമകുമാര്‍, എ.രഘൂത്തമന്, വിശ്വനാഥന് പാപ്പിക്കാംതോട്, കെ.ജയകൃഷ്ണന്, കെ.നാരായണി എന്നിവര്‍ സംസാരിച്ചു. അനില്‍കുമാര്‍ കരക്കാട് സ്വാഗതവും പി.പ്രദീപന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: