തലശ്ശേരി: മകന്റെ സംസ്കാരച്ചടങ്ങ് നടക്കുന്നതിനിടെ അമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി മരിച്ചു. എരഞ്ഞോളി ചുങ്കത്തെ രാജാസില്‍ ജാനകി (65) ആണ് മരിച്ചത്. കഴിഞ്ഞദിവസം മരണപ്പെട്ട മകന് ശശിധരന്റെ സംസ്കാരം നടക്കുന്നതിനിടെയാണ് ജാനകി തീക്കൊളുത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയാണുണ്ടായത്. പരേതനായ മൂര്‍ക്കോത്ത് ഗോപുവിന്റെ ഭാര്യയാണ്. ശ്രീധരന് (കുവൈറ്റ്), രാജി എന്നവരാണ് മറ്റുമക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: