ആലപ്പുഴ: എസ്ഡി കോളേജില്‍ ഒരു സംഘം എസ്എഫ്‌ഐക്കാര്‍ എബിവിപി പ്രവര്‍ത്തകനെ ക്രൂരമായി തല്ലിച്ചതച്ചു. തിരുവമ്പാടി സ്വദേശിയും എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ മനീഷ് മോഹനനെയാണ് ഇന്നലെ വൈകിട്ട് കോളേജ് കാമ്പസില്‍ വച്ച് വിഘ്‌നേഷ്, ഷാഹുല്‍, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചത്. അവശനായ മനീഷിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു രോഗിക്ക് രക്തം നല്‍കിയശേഷം കോളേജിലെത്തിയപ്പോഴായിരുന്നു അക്രമം. എബിവിപി പ്രവര്‍ത്തനം എസ്ഡി കോളേജില്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചാണ് ഇവര്‍ അഴിഞ്ഞാടിയത്.
















