ആലപ്പുഴ: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ബീഫ് വിവാദം മാറിമാറി കേരളം ഭരിച്ച ഇടതു- വലതു മുന്നണികളുടെ ഭരണത്തില്‍ കേരളത്തിലുണ്ടായ വികസന മുരടിപ്പ് മറയ്‌ക്കാനാണെന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന കുടുംബയോഗങ്ങളിലും പൊതുയോഗത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് ബീഫ് വിവാദമല്ല. വികസന മുരടിപ്പും തൊഴിലില്ലായ്‌മയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ പ്രചാരണം നയിക്കുന്ന വി.എസ്. അച്യുതാനന്ദന്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് കേരളത്തില്‍ നടത്തിയ വികസനത്തെക്കുറിച്ച് ജനങ്ങളോട് പറഞ്ഞ് വോട്ടുതേടാന്‍ തയ്യാറാവണം.
ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തന്റെ ആശയമാണെന്നും ഇത് കോപ്പിയടിച്ച് അവാര്‍ഡ് വാങ്ങിച്ച ഉമ്മന്‍ചാണ്ടി ഇത് തുറന്നുപറയാന്‍ മര്യാദ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ യോഗങ്ങളില്‍ ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, സാനു സുധീന്ദ്രന്‍, ടി. സജീവ് ലാലന്‍, എസ്. സാജന്‍, കെ.ബി. ഷാജി, അഡ്വ. ബാലാനന്ദ്, എം.എസ്. ഗോപാലകൃഷ്ണന്‍, പെരുനാളം ജയകുമാര്‍, അരുണ്‍ പണിക്കര്‍, ബൈജു മഞ്ചാടിക്കരി എന്നിവര്‍ സംസാരിച്ചു.
















