ആലപ്പുഴ: കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്നുള്ള പ്രഖ്യാപനത്തോടെയാണ് ജില്ലാ പഞ്ചായത്ത് വെളിയനാട് ഡിവിഷന്‍ ബിജപി സ്ഥാനാര്‍ത്ഥി എം.ആര്‍. സജീവ് വോട്ടുതേടുന്നത്. കുട്ടനാടിന്റെ സമഗ്ര വികസനത്തിനായിരൂപം നല്‍കിയ കുട്ടനാട് കാര്‍ഷിക പാക്കേജ് ഫലപ്രദമായി നടപ്പാക്കാന്‍ എല്‍ഡിഎഫ്- യുഡിഎഫ് സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. പരിസ്ഥിതി മലിനീകരണം മൂലം ആയിരക്കണക്കിന് ആളുകള്‍ രോഗികളായി മാറുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.
ബിജെപി കുട്ടനാട് നിയോജകമണ്ഡലം പ്രസിഡന്റായ എം.ആര്‍. സജീവ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. കുട്ടനാടന്‍ കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൊയ്‌ത്തുയന്ത്രം കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഇറക്കുന്നതിനു വേണ്ടിയും കൃഷിക്കാരുടെ നെല്ലിന്റെ വില യഥാസമയം ലഭ്യമാക്കുന്നതിനുവേണ്ടിയുമുള്ള പ്രക്ഷോഭ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ്, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി, കണ്ണാടി എസ്എന്‍ഡിപിശാഖാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീകല പുളികുന്ന് ഗ്രാമപഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ നിന്നും ജനവിധി തേടുന്നുണ്ട്. സുകന്യ സജീവ്, സൂര്യാമോള്‍ എന്നിവര്‍ മക്കളാണ്.
















