ആലപ്പുഴ: ഇരവുകാട് വാര്‍ഡിലെ ഇടതുസ്ഥാനാര്‍ത്ഥിയുടെ ഉടമസ്ഥതയിലുളള സ്‌കൂള്‍ പോളിംഗ് ബൂത്തായി തീരുമാനിച്ചതിനെതിരെ പരാതി. ഇടതു സ്ഥാനാര്‍ത്ഥി സൗമ്യരാജ് ഉടമയും പ്രിന്‍സിപ്പലുമായ ടെമ്പിള്‍ ഓഫ് ഇംഗ്ലീഷ് എന്ന സ്വകാര്യ സ്‌കൂളാണ് ഇതേ വാര്‍ഡിലെ ബൂത്തായി നിശ്ചയിച്ചിരിക്കുന്നത്.
മത്സരരംഗത്ത് സ്‌കൂളുടമ നിലയുറപ്പിച്ചിരിക്കെ അവരുടെ സ്ഥാപനം ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സമീപത്ത് തന്നെ മറ്റു സ്‌കൂളുകളും സ്ഥാപനങ്ങളും ഉളള സാഹചര്യത്തില്‍ അവിടങ്ങളിലേയ്‌ക്ക് ബൂത്ത് മാറ്റണമെന്നാണ് മറ്റ് രാഷ്‌ട്രീയ കക്ഷികളുടെ ആവശ്യം. ബിജെപി ഇതു സംബന്ധിച്ച് വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി.
കൂടാതെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നിയോഗിക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സെല്‍മി അനില്‍കുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപിയുടെ പ്രവര്‍ത്തനം ഇരുമുന്നണികള്‍ക്കും ഭീഷണിയായി ഏറെ മുന്നേറി കഴിഞ്ഞു. അപര്‍ണ വിനോദാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
















