മറയൂര്‍: ചിന്നാര്‍ വനമേഖലയില്‍ കാട്ടുപോത്തുകള്‍ ചത്ത നിലയില്‍ കണ്ടെത്തി. ചിന്നാര്‍ ചമ്പക്കാട് പ്രദേശത്താണ് രണ്ട് കാട്ടുപോത്തുകളെ ചത്തനിലയില്‍ വനപാലകര്‍ കണ്ടത്. പോത്തുകള്‍ കുത്തുണ്ടാക്കി ശരീരത്തില്‍ കൊമ്പ് കയറിയാണ് ചത്തതെന്നാണ് വിവരം.
ഈ പ്രദേശത്ത് വനപാലകരെത്തി പരിശോധന നടത്തിയപ്പോള്‍ പുലിയുടേത് എന്ന് സംശയിക്കുന്ന കാല്‍പ്പാട് ലഭിച്ചിട്ടുണ്ട്. ഇവിടെ കാമറ സ്ഥാപിച്ചിരിക്കുകയാണ് വനപാലകര്‍.വെറ്റിനെറി സര്‍ജന്റെ നേതൃത്വത്തില്‍ കാട്ടുപോത്തുകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: