പാലക്കാട്: പുതുതായി രൂപീകരിച്ച മണ്ണാര്‍ക്കാട്, പട്ടാമ്പി നഗരസഭകളില്‍ വികസന മുരടിപ്പ് തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയം. യുഡിഎഫിന്റ ഭരണത്തിലായിരുന്ന മണ്ണാര്‍ക്കാട്, പട്ടാമ്പി പഞ്ചായത്ത് ഭരണസമിതികളോടുള്ള ജനവികാരമാകും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക.
പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ പ്രധാന നഗരമായ മണ്ണാര്‍ക്കാട് നൊട്ടമല വളവിന് ശാസ്ത്രീയമായി ബദല്‍ പാത ഒരുക്കാമെന്നിരിക്കേ നൊട്ടമല വളവ് വീതികൂട്ടിയും ടൈല്‍സ് പതിച്ചും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്തത്. ദേശീയപാതയില്‍ കയ്യേറ്റങ്ങള്‍ സര്‍വേയില്‍ കണ്ടെത്തിയെങ്കിലും പൊതുസ്ഥലം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അമാന്തം തുടരുകയാണ്. ചുരുങ്ങിയ ചെലവില്‍ മികച്ച ഉറപ്പോടെ നല്ല വീതിയില്‍ പാലം നിര്‍മ്മിക്കാമെന്നിരിക്കേ വീതി കുറഞ്ഞ പാലം നിര്‍മ്മിക്കുകയും അതിലും അഴിമതി നടത്തുകയും ചെയ്തതും നാട്ടില്‍പ്പാട്ടാണ്.
പുതിയ പാലം വീതികുറച്ച് നിര്‍മ്മിച്ച് പഴയപാലവുമായി കൂട്ടിചേര്‍ത്തെങ്കിലും മണ്ണാര്‍ക്കാട് നഗരം കടന്നുപോകണമെങ്കില്‍ അരമണിക്കൂര്‍ വേണമെന്നുള്ള സ്ഥിതിയാണ്. ദേശീയപതയിലെ പ്രധാന കേന്ദ്രമായിട്ടും യാതൊരു പുരോഗതിയും ഇവിടുത്തെ കെ.എസ്.ആര്.ടി.സി ഡി്പ്പോയ്ക്ക് ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. സ്വകാര്യ ബസുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉള്ള സര്‍വീസുകള്‍ തന്നെ ഓടിക്കാതിരിക്കുകയും ചെയ്യുന്നു.
പട്ടാമ്പി നഗരസഭയെവരവേല്ക്കുന്നത് തന്നെ റോഡിലെ അഗാധ ഗര്‍ത്തങ്ങളാണ്. മഞ്ഞളുങ്ങല്‍ മുതല്‍ പട്ടാമ്പി പാലം വരെയും സ്ഥിതി മറിച്ചല്ല. വീതികുറഞ്ഞ റോഡുകളിലും അനാവശ്യ ട്രാഫിക് പരിഷ്ക്കാരങ്ങളും നടത്തുമ്പോള്‍ വ്യാപാര സ്ഥാപനങ്ങളുടെ കയ്യേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണാധികാരികള്‍. വെയിറ്റിംഗ് ഷെഡിലൂടെ വികസനം നടത്തുന്ന എം.എല്‍.എ മേലെപട്ടാമ്പിയില്‍ നിര്‍മ്മിച്ച കക്കൂസ് ആര്‍ക്കും വേണ്ടാതെ നശിക്കുകയാണ്. കാര്‍ പാര്‍ക്കിംഗിനായി എംപി ഫണ്ടില്‍ നിന്നനുവദിച്ച ഷെഡും പേരിനുമാത്രമായിരിക്കയാണ്.
രാത്രി എട്ട് മണികഴിഞ്ഞാല്‍ സാമൂഹ്യവിരുദ്ധരുടേയും പിടിച്ചുപറിക്കാരുടേയും കഞ്ചാവ് മാഫിയകളുടേയും അനാശാസ്യപ്രവര്ത്തകരുടേയും കേന്ദ്രമായി മാറുന്നപട്ടാമ്പി ബസ് സ്റ്റാന്റും റെയില്‍വേ സ്റ്റേഷന് പരിസരവും ജനം ഭീതിയോടെയണ് കാണുന്നത്. പുതിയ കെ.എസ്.ആര്.ടി.സി സ്റ്റാന്റിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകാതെ കിടക്കുന്നു. എംഎല് എ പ്രഖ്യാപിച്ച ഫയര്‍ സ്റ്റേഷനും കൊപ്പത്തെ പോലിസ് സ്റ്റേഷനും വിദൂര സ്വപ്നമായി അവശേഷിക്കുകയാണ്.നഗരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്പോലുമൊരുക്കാതിരുന്ന ഒത്തുകളി രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കെതിരെ വിധിയെഴുതാനുള്ള ഒരുക്കത്തിലാണ് ജനം.മണ്ണാര്‍ക്കാടും, പട്ടാമ്പിയിലും
പ്രതികരിക്കാൻ ഇവിടെ എഴുതുക: