Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷമിക്കാന്‍ കഴിഞ്ഞാല്‍ മനശ്ശാന്തി ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 09:47 pm IST
in Samskriti

പല മക്കളും അമ്മയോട് പറയാറുണ്ട്: ‘അമ്മേ, മറ്റുള്ളവരുടെ വിമര്‍ശം അല്പം പോലും എനിക്ക് ക്ഷമിക്കാന്‍ സാധിക്കുന്നില്ല. പെട്ടെന്ന് ദേഷ്യംവരും. ഞാന്‍ എതിര്‍ത്ത് സംസാരിക്കും. പിന്നീടത് വാക്കുതര്‍ക്കവും വഴക്കുമാവും.’ മക്കളെ, ഇവിടെ, ഇഷ്ടപ്പെടാത്തത് കേള്‍ക്കുമ്പോള്‍ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണല്ലോ ചെയ്യുന്നത്. കുടുംബജീവിതത്തിലും സംഘടനകളിലും സമൂഹത്തിലുമെല്ലാം ഇത്തരം സംഭവങ്ങളാണ് നടക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള പല കലഹങ്ങള്‍ക്കും പിന്നിലുള്ള കാരണവും ഇതുതന്നെയാണ്.

പ്രതികരിക്കരുതെന്നോ വിമര്‍ശിക്കുന്നവരോട് മറുപടി പറയരുതെന്നോ അല്ല അമ്മ പറയുന്നത്. നമ്മുടെ പ്രതികരണം അക്ഷമയില്‍നിന്നും അഹങ്കാരത്തില്‍നിന്നും ഉടലെടുക്കുന്നതാകരുത്. ഒരാള്‍ നമ്മെ വിമര്‍ശിച്ചു സംസാരിച്ചു എന്നിരിക്കട്ടെ. പകരത്തിനു പകരമായി അതേപോലെ തിരിച്ചുപറഞ്ഞാല്‍ അവിടെ സംഘര്‍ഷം മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം? നമുക്കുള്ള അല്പം ശാന്തിയും നഷ്ടപ്പെടും. വിമര്‍ശിച്ച വ്യക്തിക്ക് നമ്മോട് വൈരാഗ്യവും കൂടും. എന്നു മാത്രമല്ല, ചിലപ്പോള്‍ സ്വയം തിരുത്താനുള്ള ഒരവസരംകൂടി നമുക്ക് ഇല്ലാതായേക്കും. കാരണം, ചിലപ്പോള്‍ വിമര്‍ശിക്കുന്ന വ്യക്തി ചൂണ്ടിക്കാണിക്കുന്ന കുറവുകള്‍ നമുക്ക് വാസ്തവത്തില്‍ ഉള്ളതാകും. അതുകൊണ്ട് ക്ഷമയോടും വിവേകബുദ്ധിയോടും ആ സാഹചര്യത്തെ നേരിടാന്‍ കഴിഞ്ഞാല്‍ അത് നമുക്ക് പ്രയോജനപ്പെടും. മാത്രമല്ല, വിമര്‍ശിക്കുന്ന വ്യക്തിയിലും ഒരുപക്ഷേ നമ്മുടെ ക്ഷമ ഒരു നല്ല മാറ്റം സൃഷ്ടിച്ചേക്കാം.

കൈകേയിക്ക് ദശരഥന്‍ നല്‍കിയ വരത്തിന്റെ ഫലമായി ശ്രീരാമന് 14 വര്‍ഷം വനവാസം അനുഭവിക്കേണ്ടി വന്നു. വനത്തിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് ശ്രീരാമന്‍ കൈകേയിയെ നമസ്‌കരിക്കാന്‍ മറന്നില്ല. അത്യന്തം ആദരവോടുകൂടിത്തന്നെയാണ് അദ്ദേഹം കൈകേയിയെ നമസ്‌കരിച്ചത്. എന്നാല്‍ ലക്ഷ്മണനാകട്ടെ കൈകേയിയെ വധിക്കാന്‍പോലും തുനിഞ്ഞു. പിതാവായ ദശരഥനെ തുറുങ്കിലടയ്‌ക്കാന്‍ രാമന്റെ അനുമതിയും ലക്ഷ്മണന്‍ തേടി. ഒരേ സംഭവത്തില്‍ രാമന്റെയും ലക്ഷ്മണന്റെയും പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. ശ്രീരാമന്റെ പ്രതികരണം സൗമ്യവും ശാന്തവുമായിരുന്നു. രാമന്റെ ശാന്തത ലക്ഷ്മണനെ ദുഷ്‌കൃത്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുവാന്‍ സഹായിക്കുകയും ചെയ്തു.

സീതാദേവിയെ അപഹരിച്ച രാവണനോട് പോലും ധര്‍മയുദ്ധം ചെയ്ത ശ്രീരാമന്റെ പ്രതികരണത്തെയാണ് മക്കള്‍ മാതൃകയാക്കേണ്ടത്. രാവണനെ നേരിടാന്‍ ശ്രീരാമന്‍ വാനരപ്പടയുടെ സഹായത്തോടെ കടലില്‍ ചിറകെട്ടി ലങ്കയിലെത്തി യുദ്ധം തുടങ്ങി. ഒടുവില്‍ നന്മയുടെ പ്രതിപുരുഷനായ ശ്രീരാമനും തിന്മയുടെ മൂര്‍ത്തീഭാവമായ രാവണനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. രാമബാണമേറ്റ് രാവണന്റെ തേരും കുതിരയും ആയുധങ്ങളും തകര്‍ന്നു. രാവണന്‍ നിരായുധനായി യുദ്ധഭൂമിയില്‍ മരണം പ്രതീക്ഷിച്ച് നില്‍ക്കുമ്പോള്‍ ശ്രീരാമന്‍ സൗമ്യനായി രാവണനോട് പറഞ്ഞു: ‘രാവണാ, അങ്ങ് നിരായുധനാണ്. ഇപ്പോള്‍ അങ്ങയെ വേണമെങ്കില്‍ എനിക്ക് നിഗ്രഹിക്കാം. പക്ഷേ, നിരായുധനും മുറിവേറ്റവനുമായ ശത്രുവിനെ ഞാന്‍ വധിക്കില്ല. അത് ധര്‍മമല്ല. അതുകൊണ്ട് അങ്ങ് പോയി വിശ്രമിച്ച് നാളെ വീണ്ടും യുദ്ധത്തിനു വരിക.’ ഇത്രയും ശ്രേഷ്ഠനായ ഒരു എതിരാളിയെ വേറെ എവിടെ കാണാനാവും?

മക്കളെ, ഈ രീതിയില്‍ വെറുപ്പും വിദ്വേഷവും കൂടാതെ പ്രതികരിക്കുവാനാണ് നിങ്ങള്‍ പഠിക്കേണ്ടത്. ഇത്തരം ഒരു മനോഭാവം മക്കള്‍ വളര്‍ത്തിയെടുക്കണം. ചില ആളുകള്‍ മറ്റുള്ളവരോട് ക്ഷമിക്കുമെങ്കിലും ഉള്ളില്‍ പക സൂക്ഷിക്കും. അത് വലിയ അപകടങ്ങള്‍ക്ക് കാരണമാവും. ഉള്ളില്‍ പകയും വിദ്വേഷവും വെക്കാതെ ക്ഷമിക്കാന്‍ പഠിക്കണം. അപ്പോള്‍ മനഃശാന്തി കൈവരും. മക്കള്‍ക്ക് നന്മ ഉണ്ടാവട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.