പാനൂര്‍: കൂത്തുപറമ്പ് ബ്ലോക്കിലും താമര വിരിയും. പ്രതീക്ഷയോടെ വോട്ടര്‍മാര്‍ക്കിടയില്‍ കര്‍ഷകമോര്‍ച്ച നേതാവും റിട്ട:അധ്യാപകനുമായ വിപി.ബാലന്. കൂത്തുപറമ്പ് ബ്ലോക്കിലെ പൊയിലൂര്‍ ഡിവിഷനിലാണ് ബിജെപിയുടെ കരുത്തുറ്റ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 119 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇവിടെ വിജയിച്ചത്. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഒന്നുമുതല്‍ എട്ടുവരെയും പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരി ടൗണ്‍ വാര്‍ഡുമാണ് പൊയിലൂര്‍ ഡിവിഷനിലുളളത്. ബിജെപിയുടെ നിലവിലെ നാല് സിറ്റിംഗ് സീറ്റ് ഉള്‍പ്പെടുന്നതും മൂന്നിടത്ത് രണ്ടാം സ്ഥാനം നേടിയതും ഇക്കുറി ബിജെപിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ്. മാറി വന്ന രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂല ഘടകമാണ്. പൊയിലൂര്‍ മേഖലയില്‍ ധാരാളം ശിഷ്യസമ്പത്തുളള വിപി.ബാലന്മാസ്റ്റര്ക്ക് പൊതുപ്രവര്‍ത്തന രംഗത്ത് പതിറ്റാണ്ടുകളായുളള അനുഭവവും അനുകൂലമാകും. വിജയശ്രീലാളിതനായാല്‍ ജില്ലയില്‍ ആദ്യമായി ബിജെപിക്ക് ബ്ലോക്ക് അംഗവും പൊയിലൂര്‍ ഡിവിഷനില്‍ നിന്നുമുണ്ടാകും. അതിനായുളള പോരാട്ടത്തിന് ബിജെപി പ്രവര്‍ത്തകര്‍ അരയും തലയും മുറുക്കി ഇറങ്ങിക്കഴിഞ്ഞു. യുഡിഎഫിലെ ടിപി.അബൂബക്കറും എല്‍ഡിഎഫിലെ ടി.രാഗേഷും മത്സര രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: