ഇരിട്ടി: വാടകക്കെടുത്ത വീട് താമസത്തിനായി വൃത്തിയാക്കുന്നതിനിടയില്‍ വീടിന്റെ മുകളില്‍ നിന്നും വീണു മദ്ധ്യവയസ്കന് മരിച്ചു. കണിച്ചാറിലെ കണ്ണോത്താന് കെ.എന്‍.ബാബു (48) ആണ് മരണമടഞ്ഞത്. വീണ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുറച്ചു കാലമായി ആറ്റാഞ്ചേരിയില് താമസിക്കുകയായിരുന്ന ബാബു കണിച്ചാറില്‍ വാടകക്കെടുത്ത വീട്ടിലേക്കു താമസം മാറ്റാനായി വീട് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് അപകടം പിണഞ്ഞത്.
ഭാര്യ : ജ്യോതി. മക്കള്‍: ആതിര, അജിത്ത്, അരുണ്‍. കണിച്ചാറിലെ പരേതനായ നാരായണന്റെയും തങ്കമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: രാജപ്പന്, ഗോപി, വിലാസിനി, കൃഷ്ണന്, പുഷ്പ, ഷാജി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിയോടെ കണിച്ചാറില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: