പാട്യം
പാട്യം: കാലാകാലമായി ഇടതുപക്ഷത്തിനെ പിന്തുണക്കുന്ന പാട്യം ഡിവിഷനില്‍ വികസന പിന്നോക്കാവസ്ഥ എടുത്തുകാട്ടിയാണ് ബിജെപി വോട്ട് തേടുന്നത്. മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോട്ടയം, പാട്യം പഞ്ചായത്തിന്റെ ഒരു ഭാഗവും ഉള്‍പ്പെടുന്നതാണ് പാട്യം ഡിവിഷന്. ജില്ലാ സെക്രട്ടറി വിജയന് വട്ടിപ്രത്തെയാണ് ഇക്കുറി പാര്‍ട്ടി ബിജെപി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്. പാട്യം ഡിവിഷനില്‍ സുപരിചിതനായ വിജയന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യനാണ്. സാധാരണകാകരെ സ്പര്‍ശിക്കുന്ന പ്രദേശത്തെ എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെടുന്ന ജനകീയനായ നേതാവാണ് വിജയന് വട്ടിപ്രം. തെരഞ്ഞെടുപ്പിന്റെ പ്രാരംഭഘട്ടം മുതല്‍ തന്നെ പ്രചരണത്തിനിറങ്ങിയ വിജയന് മറ്റ് സ്ഥാനാര്‍ത്ഥികളെക്കാള്‍ ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ഒന്നാംഘട്ട സന്ദര്‍ശനം പൂര്‍ത്തിയാക്കിയ വിജയന് വട്ടിപ്രം ഇപ്പോള്‍ കുടുംബയോഗങ്ങളില്‍ സജീവമാണ്. തലശ്ശേരിയിലെ അബ്ദുള്‍ ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കാരായിരാജനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഡിവിഷന് കൂടിയാണ് പാട്യം. മുഹമ്മദ് ഫൈസിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: