കണ്ണൂര്‍: ഓള് കേരള ഗവണ്മെന്റ് കോണ്ട്രാക്ടര് അസോസിയേഷന് കണ്ണൂര്‍ ജില്ല എക്സിക്യൂട്ടീവ് കമ്മറ്റി യോഗം വൈസ് പ്രസിഡണ്ട് രാധേശ്യാം ഖണ്ഡേല്പാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നിലവിലുള്ള പ്രസിഡണ്ട് പി.ബാലകൃഷ്ണന് രാജിവെച്ചതിനെ തുടര്‍ന്ന് രാധേശ്യാം ഖണ്ടേല്പാലിനെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. യോഗത്തില്‍ പുതുക്കിയ കോണ്ട്രാക്ടര് രജിസ്ട്രേഷന് നിബന്ധനകള്‍ ലഘൂകരിക്കണമെന്നും പിഡബ്ല്യൂഡി മാന്വലിലെ എഗ്രിമെന്റ് വ്യവസ്ഥകള്‍ നിര്‍മ്മാണ സാമഗ്രികള്‍ യഥേഷ്ടം ലഭ്യമാക്കുവാനും ബില്ലുകള്‍ യഥാസമയം കരാറുകാര്‍ക്ക് ലഭിക്കാനും വേണ്ട നിബന്ധനകള്‍ ചേര്‍ക്കണമെന്നും സമയബന്ധിതമായി പണികള്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ ഉണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. യോഗത്തില്‍ രക്ഷാധികാരി സി.എച്ച്.അബൂബക്കര്‍ ഹാജി, ട്രഷറര്‍ പി.വി.കുഞ്ഞിരാമന് നമ്പ്യാര്‍, പി.കെ.ബാലന്‍നമ്പ്യാര്‍, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.പി.അബ്ദുള്‍ റഹിമാന്‍ സ്വാഗതവും ഇ.പി.ചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: