മയ്യില്‍: മയ്യില്‍ പഞ്ചായത്തിലെ കടൂരില്‍ 9, 10, 11 വാര്‍ഡുകളില്‍ സ്ഥലം ഉടമകളുടെ അനുവാദത്തോടെ സ്ഥാപിച്ച പ്രചരണ പോസ്റ്ററുകള്‍ സിപിഎം സംഘം നശിപ്പിച്ച് പകരം അതേ സ്ഥലത്ത് എല്‍ഡിഎഫ് പോസ്റ്ററുകള്‍ സ്ഥാപിച്ചു. സംഭവത്തില്‍ ബിജെപി മയ്യില്‍ പഞ്ചായത്ത് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ച് അതുവഴി സ്വതന്ത്ര വോട്ടിങ്ങ് തടസ്സപ്പെടുത്താനും ബൂത്തു പിടിച്ചെടുക്കാനുമാണ് സിപിഎം ശ്രമമെന്ന് പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കടൂരില്‍ ഒമ്പതാം വാര്‍ഡ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ എ.കെ.ഗോപാലന് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ബേബി സുനാഗര്‍ സംസാരിച്ചു. കെ.സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ പ്രദേശത്തെ തായം പൊയില്‍, അരയിടച്ച് ചിറ ബൂത്തുകളില്‍ വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: