ചക്കരക്കല്‍: ബിജെപി അഞ്ചരക്കണ്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും വികലാംഗനുമായ അഞ്ചരക്കണ്ടി പുറത്തേക്കാട് ശ്രീഹരിയില്‍ കെ.മനോഹരനെ ഒരു സംഘം സിപിഎം ക്രിമിനലുകള്‍ ക്രൂരമായി മര്‍ദ്ധിച്ചു. അഞ്ചരക്കണ്ടി എട്ടാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുമായ അനിതയുടെ ഭര്‍ത്താവാണ് ഇദ്ദേഹം. ഈ പ്രദേശത്ത് ബിജെപി പ്രചരണം നടത്താന്‍ അനുവദിക്കില്ല എന്നും ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സ് ബോര്‍ഡ് നശിപ്പിക്കുകയും ചെയ്ത ശേഷമാണ് ഇേേദ്ദഹത്തെ ക്രൂരമായി മര്‍ദ്ധിച്ചത്. കഴിഞ്ഞ ദിവസം ചക്കരക്കല്ല് പോലീസ് സ്റ്റേഷനില്‍ സിഐയുടെ സാന്നിിദ്ധ്യത്തില് നടന്ന ചര്‍ച്ചയില്‍ സമാധാനപരമായ തെരഞ്ഞെടുപ്പിന് സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ചക്കരക്കല്ല് മേഖലയില്‍ വീണ്ടും സംഘര്‍ഷത്തിന് കോപ്പുകൂട്ടാനും സിപിഎം നേതൃത്വം ബോധപൂര്‍വ്വം ശ്രമിക്കുകയാണ് സിപിഎം ശക്തികേന്ദ്രങ്ങളില്‍ മാരകായുധങ്ങളുടെ ശേഖരണവും ആയുധപരിശിലനവും പോലീസ് കണ്ടില്ലെന്നു നടിക്കുകയാണെന്നും ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.ഹരീഷ് ബാബു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: