പാനൂര്‍: ആദ്യാക്ഷരം കുറിക്കാന്‍ മലയാള മനോരമയില്‍ ടി.പത്മനാഭന്. കണ്ണൂര്‍ യൂനിറ്റില്‍ എതിര്‍പ്പുമായി നിരവധി രക്ഷിതാക്കള്‍ ബന്ധപ്പെട്ടതായി സൂചന. തലശേരിയിലെ ഫസല്‍ വധത്തിലെ പ്രധാനസൂത്രധാരനും സിപിഎം നേതാവുമായ കാരായി രാജന് ജില്ലാപഞ്ചായത്തു സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കെട്ടിവെയ്ക്കാന്‍ പണം നല്‍കിയത് സാഹിത്യ കുലപതിയെന്നറിയപ്പെടുന്ന ടി.പത്മനാഭനായിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരുന്നു. ഇന്ത്യയിലെ മികച്ച കുറ്റാന്വേഷണസംഘമായ സിബിഐ കുറ്റമറ്റ അന്വേഷണം നടത്തി ഗൂഡാലോചനയില്‍ പങ്കെടുത്ത കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പ്രതിയാക്കുകയായിരുന്നു. കണ്ണൂരില്‍ കാലുകുത്തരുതെന്ന് കോടതിപോലും പറഞ്ഞ കാരായിമാരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കണ്ണൂരിലെ ക്രിമിനല്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. നാമനിര്‍ദ്ദേശ പത്രിക നല്കാന് ജില്ലയില്‍ കോടതിയുടെ അനുമതി വാങ്ങി എത്തിയ കാരായിമാരില്‍ മൂത്ത കാരായിയായ രാജനു കെട്ടിവെക്കാന്‍ കാശു നല്കി മിടുക്കു കാട്ടിയ ടി.പത്മനാഭനെ ആദ്യാക്ഷരം കുറിക്കാന്‍ പത്രമുത്തശ്ശി ക്ഷണിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. പല രക്ഷിതാക്കളും ടി.പത്മനാഭനെ ചടങ്ങില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യത്തില് ഉറച്ചു നിന്നൂവെന്നാണ് വിവരം. എന്നാല്‍ ക്ഷണിച്ചുപോയി എന്ന മറുപടിയാണ് ഓഫീസില്‍ നിന്നും ഇവര്‍ക്കു ലഭിച്ചതെന്ന് ബന്ധപ്പെട്ട രക്ഷിതാവ്് ജന്മഭൂമിയോടു പറഞ്ഞു.
വര്‍ഗീയ കലാപമുണ്ടാക്കാന്‍ നടത്തിയ ഗൂഢനീക്കത്തിന്റെ ഭാഗമായിരുന്നു ഫസല്‍ വധമെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്. അങ്ങിനെ പ്രമാദമായ കേസില്‍ നാടുകടത്തപ്പെട്ട ഒരുപ്രതിക്കു വേണ്ടിയാണ് ടി.പത്മനാഭന് അവിവേകം കാട്ടിയത്. വിവാദം ഇന്നും കെട്ടടങ്ങാതെ ഇരിക്കുമ്പോള്‍ വിദ്യാരംഭമെന്ന പവിത്രമായ ചടങ്ങിന് ടി.പത്മനാഭനെ ക്ഷണിച്ച് ഒന്നുകൂടെ വിവാദത്തെ ബലപ്പെടുത്തിയിരിക്കുകയാണ് മനോരമ. എംഎന്‍.കാരശേരി, സിവി.ബാലകൃഷ്ണന് തുടങ്ങിയ പ്രമുഖരും ടി.പത്മനാഭനെ കൂടാതെ കുരുന്നുകള്‍ക്കു ആദ്യാക്ഷരം പകര്‍ന്നു നല്കാന് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: