മുഹമ്മ: വേമ്പനാട്ടുകായലിന്റെ തീരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ആര്യാട് ഡിവിഷനില്‍ ഇക്കുറി തെരഞ്ഞെടുപ്പ് രംഗത്ത് പ്രാവണ്യം തെളിയിച്ച അങ്കനമാരെയാണ് സ്ഥാനാര്‍ത്ഥികളായി മുന്നണികള്‍ കളത്തിലറിക്കിയരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളം ഡിവിഷനില്‍ മത്‌സരിച്ച രേണുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി.
മണ്ണഞ്ചേരിയിലെ 23 ഉം ആര്യാട്ടെ 13 ഉം മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ അഞ്ചും ഉള്‍പ്പെടെ 41 വാര്‍ഡുകളാണ് ഈ ഡിവിഷന്റെ കീഴിലുള്ളത്. ഈഴവ പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഡിവിഷനില്‍ ജനസംഖ്യ 90,000 മാണ്. 65,000 ത്തിന് മുകളിലാണ് വോട്ടര്‍മാര്‍ ഉള്ളത്. ഇടത് വലത് മുന്നണികള്‍ ഭരിച്ചിട്ടും കുടിവെള്ളം മുതല്‍ പൊതുശ്മശാനം വരെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം നല്‍കിയതല്ലാതെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
മഹിളാമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറിയായ രേണുക ആശാവര്‍ക്കറായും പ്രവര്‍ത്തിക്കുന്നുണ്ട്. റിട്ട. സബ്ഇന്‍സ്‌പെക്ടറായ കണിച്ചുകുളങ്ങര വെളിയില്‍ അനിരുദ്ധനാണ് ഭര്‍ത്താവ്. ചിത്രയും വിഷ്ണുവും മക്കളാണ്.
കുടംബശ്രീയിലൂടെയും സാക്ഷരതാപ്രവര്‍ത്തനത്തിലൂടെയും പൊതു രംഗത്തുവന്ന പി.എ. ജുമൈലത്ത് എല്‍ഡിഎഫിന്റെയും മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ ഗീതാമുരളി യുഡിഎഫിന്റെയും സാരഥികളായി രംഗത്തുണ്ട്.
















