ചെങ്ങന്നൂര്‍: സ്വന്തം വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും, മുന്‍ ഭരണസമിതികളുടെ പൊളളയായ വാഗ്ദാന ലംഘനങ്ങള്‍ തുറുന്നു കാട്ടിയും ജില്ലാ പഞ്ചായത്ത് മാന്നാര്‍ ഡിവിഷന്‍ പിടിച്ചെടുക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി എം.വി. ഗോപകുമാര്‍.
തിരുവന്‍വണ്ടൂര്‍, വനവാതുക്കര, പാണ്ടനാട്, പുലിയൂര്‍, ബുധനൂര്‍, മാന്നാര്‍, കുട്ടംപേരൂര്‍ എന്നീ ബ്ലോക്ക് ഡിവിഷനുകളാണ് മാന്നാര്‍ ഡിവിഷനില്‍ ഉള്‍പ്പെട്ടിട്ടുളളത്.
മുന്‍കാലങ്ങളില്‍ ഇവിടെ നിന്നും വിജയിച്ചവര്‍ നാട്ടുകാര്‍ക്ക് നല്‍കിയത് അവഗണന മാത്രമാണെന്ന് ഗോപകുമാര്‍ പറയുന്നു. 2000-2005, 2010-2015 പാണ്ടനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നിന്നും ബിജെപി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അംഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിനായി തന്റെ മൂന്നര സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കി രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയായ ഗോപകുമാര്‍ വാര്‍ഡില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്.
ആര്‍എസ്എസ്സിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച ഇദ്ദേഹം 92-ല്‍ ചങ്ങനാശ്ശരി എന്‍എസ്എസ് ഹിന്ദു കോളേജില്‍ എബിവിപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ചിരുന്നു.
2005-ല്‍ മാന്നാര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുകയും ശക്തമായ ത്രികോണ മത്സരം നടത്താനും ഗോപകുമാറിന് സാധിച്ചു. നിലവില്‍ ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി, ആറന്മുള പളളിയോട സേവാസംഘം എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം, 1723-ാം നമ്പര്‍ മുതവഴി എന്‍എസ്എസ് കരയോഗം പ്രസിഡന്റ്, ചെങ്ങന്നൂര്‍ ചതയം ജലോത്സവ സാംസ്‌ക്കാരിക സമിതി ചെയര്‍മാന്‍, മുതവഴി ശ്രീകുമാരമംഗലം ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവൃത്തിച്ചുവരികയാണ്.
യുഡിഎഫിലെ ജോജി ചെറിയാനും, എല്‍ഡിഎഫിലെ വര്‍ഗീസ്.കെ.തോമസുമാണ് ഗോപകുമാറിന്റെ എതിരാളികള്‍.
















