തിരുവനന്തപുരം: നഗരത്തില്‍ കഞ്ചാവ് മൊത്തവ്യാപാരം നടത്തി വന്ന സംഘത്തിലെ പ്രധാനിയെയും മൂന്ന് കൂട്ടാളികളെയും അഞ്ചുകിലോ കഞ്ചാവും കച്ചവടം നടത്താന്‍ ഉപയോഗിച്ചിരുന്ന രണ്ട് ബൈക്കുകളുമായി സിറ്റി ഷാഡോ പോലീസ് പിടികൂടി. വള്ളക്കടവ് പുന്നപുരം സ്വദേശി രഘു എന്നു വിളിക്കുന്ന ചന്ദ്രന്, പാല്‍ക്കുളങ്ങര മാനവനഗറില് വേലപ്പന് എന്ന ബൈജു, വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റില്‍ സുള്‍ഫിക്കര്‍, ആനയറ സ്വദേശി ജുഹ്നു എന്ന ദിലീപ്കുമാര് എന്നിവരാണ് പിടിയിലായത്.
സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സേവ് ക്യാമ്പസ് സെയ്ഫ് ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി പ്രത്യേക ഷാഡോ ടീമിനെ രൂപീകരിക്കുകയും ഒരാഴ്ച മുമ്പ് പള്ളിക്കല്‍ സ്വദേശി അന്‍സാര്‍, പെരുമാതുറ സ്വദേശി ഹംസ, കാട്ടാക്കട അന്തിയൂര്‍ക്കോണം സ്വദേശി സുജിത്ത് എന്നിവരെ രണ്ടരകിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കഞ്ചാവിന്റെ മൊത്തക്കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയായ രഘുവിനെ രണ്ടാഴ്ചയോളമായി ഷാഡോ പോലീസ നിരീക്ഷിച്ച് വരവെയാണ് ഇയാളെയും ഇയാളില്‍ നിന്നു കഞ്ചാവ് വാങ്ങി സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ചില്ലറയായി വില്‍ക്കുന്ന മറ്റ് മൂന്നുപേരും പിടിയിലായത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മൊത്തവില്‍പ്പന നടത്തുന്ന രഘു തമിഴ്നാട്ടിലെ മധുര, ഉസ്ലംപെട്ടി എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിക്കുന്നത്. വേലപ്പന് ഈഞ്ചയ്ക്കല്‍ ബൈപ്പാസ് റോഡിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ലോഡിംഗ് തൊഴിലാളി ആണെന്ന ഭാവത്തില്‍ നില്‍ക്കുകയും ആവശ്യക്കാരായ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ മുഖാന്തിരം കഞ്ചാവ് ചെറുപൊതികളിലാക്കി വില്‍ക്കുന്നതാണ് ഇയാളുടെ രീതി. നഗരത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പന നടത്തുന്നവരാണ് സുള്‍ഫിക്കറും ദിലീപും.
സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നിര്‍ദ്ദേശ പ്രകാരം കണ്‍ട്രോള്‍റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എ. പ്രമോദ് കുമാര്‍, നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ആര്. ദത്തന്, ക്രൈം സ്ക്വാഡ് എസ്.ഐ സുനില്‍ലാല്‍, ടീമംഗങ്ങളായ ലഞ്ചുലാല്‍, അരുണ്‍രാജ്, ഷംനാട്, സഞ്ചു, ഷിബു, സജികുമാര്‍, വിനോദ്, രഞ്ജിത്ത്, വിനോദ്, അരുണ്‍കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: