തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയിലെ ഒന്നാംഘട്ട വികസനമായ കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള വികസനം പൂര്‍ത്തിയാക്കേണ്ട ഒരു വര്‍ഷത്തെ കലാവധി 24 ന് അവസാനിക്കുന്നു.
ഇതുവരെ റോഡ് വികസനത്തിന്റെ 80 ശതമാനം പണി മാത്രമെ പൂര്‍ത്തിയായിട്ടുള്ളു. വാട്ടര്‍ അതോറിറ്റി പാത വികസനത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുന്നില്ല. പാപ്പനംകോട് ജംഗ്ഷനിലെ മുസ്ലീംപള്ളി മാറ്റി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഉത്തരവ് വൈകുന്നത് പാതവികസനത്തെ ബാധിക്കുന്നുണ്ട്. വൈദ്യുതി വകുപ്പിന്റെ സഹകരണം ലഭിച്ചതിനാല്‍ പോസ്റ്റുകള്‍ പൂര്‍ണ്ണമായും മാറ്റി പുനസ്ഥാപിച്ചു. നവംബര്‍ 30നകമെങ്കിലും മുഴുവന്‍ പണിയും പൂര്‍ത്തീകരിക്കണമെന്നു കരമന-കളിയിക്കാവിള പാതവികസന ആക്ഷന്‍കൗണ്‍സില്‍ കേന്ദ്രകമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
രണ്ടാംഘട്ട വികസനത്തിനായി ഭൂമി വിട്ടുനല്‍കാനുള്ള സമ്മതപ്പത്രം ഒപ്പിട്ടുനല്കി മൂന്നുമാസം കഴിഞ്ഞിട്ടും ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ തുക അടിയന്തിരമായി വിതരണം ചെയ്യാന്‍ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ബാലരാമപുരം ജംഗ്ഷന് മൂന്നാംഘട്ടമായി വികസിപ്പിക്കുമെന്ന മന്ത്രി വി.എസ്.ശിവകുമാറിന്റെ പ്രസ്താവന പാതവികസനം വൈകിപ്പിക്കും. പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുള്ള വികസനം രണ്ടാം ഘട്ടത്തില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്നും വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെയുള്ള അലൈയ്മെന്റ് സര്‍ക്കാര്‍ അംഗീകരിച്ച് അതിരു തിരിച്ച് കല്ല് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ആക്ഷന്‍കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എ.എസ്. മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, ഭാരവാഹികളായ മണ്ണാങ്കല്‍ രാമചന്ദ്രന്, എസ്.എസ്.ലളിത്, സി.വി.ഗോപാലകൃഷ്ണന് നായര്‍, എ.എം ഹസ്സന്, അഡ്വ.അനിരുദ്ധന് നായര്‍, അനുപമ രവീന്ദ്രന്, എന്‍.ആര്.സി. നായര്‍, നേമംജബ്ബാര്, എം.രവീന്ദ്രന്, കെ.പി.ഭാസ്കരന്, ആര്.ജി. അരുണ്‍ ദേവ്, വൈ.കെ.ഷാജി. ചെങ്കല്‍ ഋഷികേശന്, വി.എസ് ജയറാം, എം.പി.കൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: