പയ്യന്നൂര്‍: വിളയങ്കോട് ദേശീയപാതയില്‍ ഒഴിഞ്ഞ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡരികിലെ കിണറിന്റെ കൈവരികള്‍ തകര്‍ത്ത് സമീപത്തെ പാര്‍ക്ക് ചെയ്തിരുന്ന ലോറിയെ ഇടിച്ച ശേഷമാണ് ടാങ്കര്‍ മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി അര്‍ജ്ജുനെ(30) പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ വിളയാങ്കോട് ശിവക്ഷേത്രത്തിന് മുന്നിലാണ് അപകടം നടന്നത്. കൊച്ചിയില്‍ നിന്നും മംഗലാപുരത്തേക്ക് ഗ്യാസ് നിറക്കാന്‍ പോകുകയാരുന്ന ടാങ്കല്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. നിയന്തണം വിട്ട ലോറി റോഡരികിലെ കിണറിന്റെ ചുറ്റുമതില്‍ തകര്‍ത്ത് അവിടെ പാര്‍ക്ക് ചെയ്തിരുന്നു ലോറിയും ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് റോഡിലേക്ക് ടാങ്കല്‍ ലോറി മറിഞ്ഞുവീണു. പാര്‍ക്ക് ചെയ്ത ലോറിയിലെ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് നാട്ടുകാരും പരിയാരം പോലീസും പുലര്‍ച്ചെ തന്നെ സംഭവ സ്ഥലത്ത് തടിച്ചുകൂടി. ടാങ്കര്‍ ഗ്യാസില്ലാതെ ഒഴിഞ്ഞതാണെന്ന് ബോധ്യപ്പെട്ടതോടെ ജനങ്ങളുടെ ഭീതി ഒഴിവായി. രാവിലെ കുപ്പം ഖലാസികള്‍ എത്തിയശേഷം മറിഞ്ഞ ടാങ്കര്‍ നിവര്‍ത്തി. ഡ്രൈവര്‍ അര്‍ജുനെതിരെ പരിയാരം പോലീസ് കെസേടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: