കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, ഫോക്ലോര് അക്കാദമി, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന കണ്ണൂര്‍ ദസറയുടെ ഭാഗമായുളള സംസ്കാരിക സമ്മേളനം ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. ഫോക്ലോര് അക്കാദമി സെക്രട്ടറി എം.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. അസി.കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം ഒ.മുഹമ്മദ് അസ്ലം, ഫോക്ലോര് അക്കാദമി ചെയര്മാന് പ്രൊഫ.ബി മുഹമ്മദ് അഹമ്മദ്, അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.സി.അഭിലാഷ്, പ്രകാശന് വാടിക്കല്‍, പി ജനാര്ദ്ദനന്, ശ്രീഹരി, ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ്, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു, പി.സി.ബിജു(സിറ്റി ചാനല്‍) തുടങ്ങിയര്‍ സംസാരിച്ചു. തുടര്‍ന്ന് ദ്രാവിഡം ആദിവാസി കലാമേള അരങ്ങേറി. ഇന്ന് (ഒക്ടോ.22) 6 മണിക്ക് ടൗണ്‍ സ്ക്വയറില്‍ സംഗീത കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും. തുടര്‍ന്ന് പന്തളം കുട്ടികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന തിരുവിതാംകൂറിന്റെ നാടന്‍ കലാരൂപങ്ങളും നാടോടിഗാനങ്ങളും കോര്‍ത്തിണക്കിയ പരിപാടിയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: