പാപ്പിനിശ്ശേരി: ഇടതുപക്ഷത്തിന് കഴിഞ്ഞ ഒന്നുരണ്ട് തെരഞ്ഞെടുപ്പുകളില്‍ അടിത്തറയിളകിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കല്യാശ്ശേരി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് ഇക്കുറി കളമൊരുങ്ങിയിരിക്കുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി യുവമോര്‍ച്ചയുടെ ജില്ലയിലെ അമരക്കാരനും യുവരക്തവുമായ ബിജു തുത്തി മണ്ഡലത്തില്‍ മുന്നണികളെ പിറകിലാക്കി ഒന്നാംഘട്ടം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വന്‍ വോട്ടുചോര്‍ച്ചയുണ്ടായ മണ്ഡലം എന്ന നിലയില്‍ ഇക്കുറി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വന്‍ മുന്നേറ്റം നടത്താനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. നിരവധി സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ബിജെപിക്കു വേണ്ടി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
പാപ്പിനിശ്ശേരി സെന്‍ട്രല്‍, മാങ്കടവ്, ഇല്ലിപ്പുറം, കരിക്കന്‍കുളം എന്നീ കണ്ണൂര്‍ ബ്ലോക്ക് ഡിവിഷനുകളും കല്യാശ്ശേരി, ഇരിണാവ്, കണ്ണപുരം എന്നീ കല്യാശ്ശേരി ബ്ലോക്ക് ഡിവിഷനുകളും ചേര്‍ന്നതാണ് കല്യാശ്ശേരി ജില്ലാ പഞ്ചായത്ത് ഡിവിഷന്. പാപ്പിനിശ്ശേരി, കല്യാശ്ശേരി, കണ്ണപുരം പഞ്ചായത്തുകള്‍ സിപിഎം നിയന്ത്രണത്തിലാണെങ്കിലും പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ബിജെപിക്ക് അനുകൂലമായ തരംഗം മേഖലയില്‍ സംജാതമായിട്ടുണ്ട്. സിപിഎമ്മില്‍ നിന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ വന്‍ അടിയൊഴുക്കുകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ബിജെപി യുവനിരയിലെ ശ്രദ്ധേയനായ നേതാക്കളിലൊരാളും യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയും ജന്മഭൂമി അസിസ്റ്റന്റ് മാര്‍ക്കറ്റിങ്ങ് മാനേജറുമാണ് ബിജെപിക്ക് വേണ്ടി മത്സര രംഗത്തുള്ള ബിജു തുത്തി.
യുഡിഎഫിനു വേണ്ടി സിഎംപിയിലെ സി.പി ജോണ്‍ വിഭാഗത്തിലെ മാണിക്കര ഗോവിന്ദനാണ് മത്സര രംഗത്തുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം പി.പി.ഷാജിര്‍ മത്സരരഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: