പരിയാരം: ഒരു കാലത്ത് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന നിരവധി പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പരിയാരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിന് വഴി തെളിഞ്ഞിരിക്കുകയാണ്. പരിയാരം വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി എം.വി.മുരളീധരന് ഇരു മുന്നിണികള്ക്കും ഭീഷണിയായി തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇടതുകോട്ടകളിലുള്പ്പെടെ തേരോട്ടം നടത്തിവരികയാണ്. ഇത് പഞ്ചായത്ത് ഡിവിഷനില്‍ മുന്നണികള്‍ക്ക് വന്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. വോട്ടഭ്യര്‍ത്ഥനയുമായി പാര്‍ട്ടി കേന്ദ്രങ്ങളിലുള്‍പ്പെടെ വന്‍ സ്വീകരണമാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും നാളുകളായി ഡിവൈഎഫ്ഐക്കാരയ യുവാക്കള്‍ ഉള്‍പ്പെടെ പരിയാരം ഡിവിഷനില്‍പ്പെട്ട വിവിധ പ്രദേശങ്ങളില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുകിയെത്തുന്നത് പാര്‍ട്ടിക്ക് ശുഭപ്രതീക്ഷ നല്‍കുന്നതായി നേതാക്കള്‍ പറയുന്നു.
ബിജെപി സ്ഥാനാര്‍ത്ഥി ഡിവിഷനിലെ ഗ്രാമ പ്രദേശങ്ങളിലുള്‍പ്പെടെ ഗൃഹ സമ്പര്‍ക്കത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് റാലികളും വാഹന പ്രരചണ ജാഥകളും നടക്കും.
പരിയാരം, കുറുമാത്തൂര്‍, ചെങ്ങളായി പഞ്ചായത്തുകളിലെ പരിയാരം, കൂറ്റേരി, കുറുമാത്തൂര്‍, പന്നിയൂര്‍, ചെങ്ങളായി ബ്ലോക്ക് ഡിവിഷനുകള്‍ ഉള്‍പ്പെട്ടതാണ് ജില്ലാ പഞ്ചായത്ത് ഡിവിഷന്. മൂന്ന് പഞ്ചായത്തുകളും ഭരിക്കുന്നത് എല്‍ഡിഎഫാണെങ്കിലും ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യതകളാണ് തെളിഞ്ഞു വരുന്നത്.
ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന പരിയാരം സെന്ററിലെ എം.വി.മുരളീധരന് പാര്‍ട്ടി പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു വരികയാണ്. എല്‍ഡിഎഫിനു വേണ്ടി എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി.സുമേഷും യുഡിഎഫില്‍ മുസ്ലീം ലീഗിന് വേണ്ടി അബ്ദുള്‍ ഖാദര്‍ അരിപ്രാമ്പ്രയുമാണ് മത്സര രംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: