ഇരിട്ടി: രാഷ്ട്രീയ സ്വയംസേവക സംഘം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റൂട്ട്മാര്‍ച്ച് സിപിഎം സംഘം തടഞ്ഞു. ഒരു മണിക്കൂറോളം നേരം തടഞ്ഞുവെച്ച റൂട്ട് മാര്‍ച്ച് ഒടുവില്‍ പോലീസ് സംരക്ഷണയില്‍ ആണ് നടത്തിയത്. ഇരിട്ടി കുന്നോത്ത് മലപ്പൊട്ടിലാണ് സിപിഎം സംഘം റൂട്ട് മാര്‍ച്ച് തടഞ്ഞുവെച്ചത്.
വള്ളിത്തോട്, മുണ്ടയാം പറമ്പ് മണ്ഡലങ്ങളുടെ റൂട്ട് മാര്‍ച്ചായിരുന്നു മലപ്പൊട്ടില് നിന്നും വള്ളിത്തോട് ടൗണിലേക്ക് നിശ്ചയിച്ചിരുന്നത്. എന്നാല്‍ റൂട്ട് മാര്‍ച്ച് മലപ്പൊട്ടില് നിന്നും ആരംഭിക്കാന്‍ നേരത്ത് സംഘടിച്ചെത്തിയ സിപിഎം സംഘം ഒരു കാരണവശാലും ഇവിടെ നിന്നും റൂട്ട്മാര്‍ച്ച് നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സംഘ പ്രവര്‍ത്തകരെ തടഞ്ഞു വെക്കുകയായിരുന്നു. ഈ സമയത്ത് പോലീസും സ്ഥലത്തില്ലായിരുന്നു. ഇരിട്ടി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്ഐമാരായ കെ.സുധീറിന്റെയും പ്രതീഷിന്റെയും നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇരു വിഭാഗവുമായി സംസാരിച്ചു. തുടര്‍ന്ന് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട സിപിഎം പ്രവര്‍ത്തകരെ മാറ്റി പോലീസ് സംരക്ഷണയില്‍ റൂട്ട് മാര്‍ച്ച് നടത്തുകയായിരുന്നു. 4.30ന് നിശ്ചയിച്ച റൂട്ട് മാര്‍ച്ച് ഒരു മണിക്കൂര്‍ വൈകി 5.30നാണ് തുടങ്ങാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: