പാനൂര്‍: തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം ആരംഭിച്ചു. കണ്ണൂരിലെ ഉദ്യോഗസ്ഥര്‍ ഭീതിയില്‍. വോട്ടെടുപ്പ് ദിവസം അടുക്കുന്തോറും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിശ്ചയിക്കപ്പെട്ടവര്‍ ഏറെ ആശങ്കയിലാണ്. ബോംബുകളും,വാളുകളും നായ്ക്കുരണപൊടിയുമായി രാഷ്ട്രീയ ഭീകരര്‍ മുന്നൊരുക്കവുമായി ഇറങ്ങിയതാണ് ഉദ്യോഗസ്ഥരില്‍ ഭീതി പരത്തിയിരിക്കുന്നത്. കളളവോട്ടും ബൂത്ത്പിടുത്തവും പതിവായ ജില്ലയില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമുളള പരിശീലനത്തില്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കു മുന്നില്‍ പരാതിപ്രളയമാണ് ഉയര്‍ന്നത്. നവംബര്‍ 1 ന് രാവിലെ എട്ടിന് ഹാജരാകണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുളളത്. 2ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നടപടികള്‍ പൂര്‍ത്തികരിച്ച് കഴിയുമ്പോഴേക്കും ഏറെ വൈകും. സംഘര്‍ഷ ബാധ്യതാബൂത്തിലേക്ക് ഡ്യൂട്ടി ലഭിക്കരുതേയെന്ന പ്രാര്‍ത്ഥനയിലാണ് സ്ത്രീകളടക്കമുളള ഉദ്യോഗസ്ഥര്‍. ബൂത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തികരിക്കാന്‍ എത്തുമ്പോഴേക്കും ഭീഷണിയുമായി രാഷ്ട്രീയ നേതൃത്വം എത്തുകയാണ് പതിവെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ജനാധിപത്യത്തെ ധ്വംസിക്കുന്ന സിപിഎം നേതൃത്വമാണ് ജില്ലയെ ഇത്തരത്തില്‍ കുപ്രസിദ്ധമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: